ജീവിക്കാനുള്ള വേതനം നല്‍കൂ

ആരോഗ്യകരമായ ആഹാരത്തിന് വിലകൂടുതലാണ്. ആളുകളോട് ജൈവ, പ്രാദേശിക ആഹാരം കഴിക്കാനാവശ്യപ്പെടുന്നത് elitist ആണ്. താങ്കള്‍ ഈ വാദം കേട്ടിട്ടുണ്ടോ?

ശരിയാണ്. ആരോഗ്യകരമായ ജൈവ, പ്രാദേശിക ആഹാരത്തിന് വില കൂടുതലാണ്. കര്‍ഷകരുടെ കമ്പോളത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മുടക്കുന്ന പണത്തിന് ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് കിട്ടും. ഫാസ്റ്റ് ഫുഡ് പാകംചെയ്തവയാകയാല്‍ ഉടന്‍ കഴിക്കാനാവും. ജൈവ ആഹാരമാണെങ്കില്‍ വീട്ടില്‍ കൊണ്ടുവന്ന് ആദ്യം വൃത്തിയാക്കണം, പിന്നെ പാകം ചെയ്യണം.

ഹൃസ്വകാലത്തെ കണക്കുകൂട്ടലാണ് ഇതെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഇന്ന് ഒരു $5 ഡോളര്‍ ബര്‍ഗര്‍, ഉപ്പേരി, വലിയ ഒരു സോഡ എന്നത് കുറച്ച് പയറുകള്‍, പച്ചക്കറികള്‍ എന്നിവയേക്കാള്‍ ലാഭമാണ്. എന്നാല്‍ ആരോഗ്യ പ്രത്യാഘ്യാതങ്ങള്‍ അതിനേക്കാള്‍ വലുതാണ്. സ്ഥിരമായി അത്തരം ആഹാരം കഴിച്ചാല്‍ നിങ്ങള്‍ വേഗം തന്നെ ആശുപത്രിയിലാവും.

ഹൃദയാഘാതം, പ്രമേഹം തുടങ്ങി ആഹാരവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപരിപാലന ചിലവുകളേയും ആഹാര ചിലവിന്റെ ഭാഗമാക്കി നോക്കൂ. ജീവിതത്തിന്റെ ഗുണമേന്മ കണക്കാക്കേണ്ട. നിങ്ങളുടെ ഒരു വര്‍ഷത്തെ ജീവന് വിലയിടാനാവുമോ? നിരന്തരമായി ആശുപത്രി സന്ദര്‍ശനമോ? പെട്ടന്ന് പച്ചക്കറികളും, പയറും, പഴവര്‍ഗ്ഗങ്ങളും പ്രീയപ്പെട്ടതായി തോന്നുന്നു.

ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് അവശ്യം പണം ഉണ്ടായിരിക്കേണം എന്നതായി വരുന്നു. കോടിക്കണക്കിനാളുകള്‍ക്കതില്ല. എത്രയേറെ കുടുംബങ്ങളാണ് ജീവിക്കാന്‍ വേണ്ട പണത്തിന് കഷ്ടപ്പെടുന്നതിനാല്‍ ആരോഗ്യകരമായ ആഹാരം വാങ്ങാന്‍ കഴിയാവുകയോ, അത് വെക്കാനുള്ള സമയം കണ്ടെത്താന്‍ കഴിയാതെയോയുള്ളത്?

അതുകൊണ്ട് എന്താണ് പരിഹാരം? കുടുതലാളുകള്‍ക്ക് ആരോഗ്യകരമായ ആഹാരം വാങ്ങാനുള്ള കഴിവ് എങ്ങനെയുണ്ടാക്കിയെടുക്കാം? അത്തരം ആഹാരത്തിന് വിലകുറക്കണം എന്ന് ചിലര്‍ പറയുന്നു. ഞാന്‍ അതിനോട് യോജിക്കുന്നില്ല. ജനത്തിന് ജീവിക്കാനുള്ള വേതനം(living wage) നല്‍കുന്ന രീതിയാണ് നമുക്ക് വേണ്ടത്.

ആഴ്ച്ചയില്‍ 40 മണിക്കൂര്‍ പണിയെടുത്താല്‍ ജീവിക്കാനുള്ള വേതനം ഉറപ്പാവണം. കുടുംബത്തെ പോറ്റാന്‍ , ആരോഗ്യകരമായ ആഹാരം വാങ്ങാനോ ജനത്തിന് വേണ്ടത്ര സമയമില്ല, പണമില്ല, വിഭവങ്ങളില്ല എങ്കില്‍ ആരാണ് ലാഭമുണ്ടാക്കുന്നത്?

നമ്മുടെ സഹ പൌരന്‍മാര്‍ക്ക് തൊഴില്‍ ചെയ്യാനാവുകയും അവരുടെ കുട്ടികള്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാനാവുകയും ചെയ്താല്‍ നമുക്കെല്ലാവര്‍ക്കും സാമ്പത്തികമായി നല്ലതായിരിക്കും. ശുഷ്കമായ പാത്രങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് കുട്ടികള്‍ ക്ലാസില്‍ വരാതിരിക്കുന്നതിന്റേയും മോശം പ്രകടനത്തിന്റേയും കാരണം. ജോലിക്ക് പോകണോ സ്കൂളില്‍ പോകണോ എന്നതാണ് അവരുടെ അടിസ്ഥാന ചോദ്യം.

വാദത്തിനായി മറ്റേ വശം സ്വീകരിച്ച് നോക്കാം: ആഹാരം വിലകുറഞ്ഞതാക്കുക. ലോകത്തിലെ ആഹാരത്തിന് ഏറ്റവും വില കുറവ് ലഭിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കക്കാര്‍ വരുമാനത്തിന്റെ (disposable income) 9.4% ആണ് ആഹാരത്തിനായി ചിലവഴിക്കുന്നത്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇത്.

എങ്ങനെയാണ് ആഹാരത്തിന്റെ വില കുറക്കുക? സബ്സിഡി ഒരു വഴിയാണ്. ദക്ഷത കൂട്ടുക വേറൊരു വഴിയാണ്. എന്നാല്‍ അമേരിക്കയില്‍ “ആഹാരം” എന്ന പേരില്‍ ധാരാളം ചവര്‍ ഉത്പാദിപ്പിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ തട്ടുകളില്‍ നിന്ന് നിങ്ങള്‍ കുറേ ആഹാര സാധനങ്ങളെടുത്താല്‍ അവയിലെല്ലാം ഒരേ ഘടകങ്ങളാവും ഉണ്ടാവുക: ചോളം, സോയ്, ഗോതമ്പ്, പഞ്ചസാര, സ്വാദ് കൂട്ടാനുള്ള വസ്തുക്കള്‍, കാഴ്ച്ച ഭംഗിയാക്കാനുള്ള വസ്തുക്കള്‍, കേട്കൂടാതെ ദീര്‍ഘകാലമിരിക്കാനുള്ള വസ്തുക്കള്‍. എന്നാല്‍ ഇത് പോഷകഗുണമുള്ളവയല്ല. ഈ ചിലവ് കുറഞ്ഞ ആഹാരം നമ്മേ രോഗികളാക്കുന്നു.

വിലകുറക്കാനുള്ള വേറൊരു വഴി അത് ഉത്പാദിപ്പിക്കുന്നവരിലാണ്. മാധ്യമപ്രവര്‍ത്തക Tracie McMillan കാലിഫോര്‍ണിയയിലെ പാടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. പാടത്തെ തൊഴിലാളികളില്‍ നിന്ന് വേതനം മോഷ്ടിക്കുന്നതിനെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആരോഗ്യകരമാണ്. പക്ഷേ അത് ഉത്പാദിപ്പിക്കുന്നവരുടെ വേതനം കുറക്കുന്നത് ശരിയായ വഴിയല്ല.

സൌജന്യമായ ഊണ് എവിടെയുമില്ല. നല്ല ആഹാരത്തിന് വില കൂടും. നല്ല ആരോഗ്യത്തിന് നല്ല ആഹാരം വേണം. അതുകൊണ്ട് നല്ല ആഹാരത്തിനായുള്ള സൂത്രവാക്യം ഇതാണ്: ജനത്തെ നല്ല ആഹാരം വാങ്ങാന്‍ പ്രാപ്തരാക്കൂ.

– സ്രോതസ്സ് alternet.org

2 thoughts on “ജീവിക്കാനുള്ള വേതനം നല്‍കൂ

Leave a reply to mainframedown മറുപടി റദ്ദാക്കുക