കാലിത്തീറ്റയിലെ ആന്റീബയോടിക് ഉപയോഗം
അമേരിക്കയില്‍ കാലിത്തീറ്റയില്‍ ഉപയോഗിക്കുന്ന ആന്റീബയോടിക് മരുന്നുകള്‍ക്ക് കുറവ് വരുത്തുന്നതില്‍ regulators ഉം ഉത്പാദകരും പരാജയപ്പെട്ടു എന്ന് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടു. മൃഗങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി കാലിത്തീറ്റയില്‍ ആന്റീബയോടിക് മരുന്നുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട Pew Charitable Trustന്റെ പഠനം നടന്നത് 2008 ല്‍ ആണ്. 5 വര്‍ഷം കഴിഞ്ഞിട്ടും ആ സ്ഥിതിയില്‍ ഒരുമാറ്റവും വന്നിട്ടില്ല എന്ന് Johns Hopkins Center for a Livable Future ന്റെ 14 വിദഗ്ദ്ധര്‍ അടങ്ങിയ സമിതി കണ്ടെത്തി. ഇത്തരത്തില്‍ ആന്റീബയോടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആ മരുന്നുകളുടെ ഫലം കുറക്കുന്നതിന് കാരണമാവും എന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കിയിട്ടിട്ടുണ്ട്. അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന 80% ആന്റീബയോട്ടിക്കുകളും മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
കാലാവസ്ഥാ മാറ്റത്തിന് മനുഷ്യനാണ് ഉത്തരവാദികളെന്ന് ശാസ്ത്രജ്ഞര്‍ക്ക് 95% ഉറപ്പായി
ഹരിത ഗൃഹവാതകങ്ങളുടെ ഉദ്‌വമനം ഉടനടി കുറച്ചില്ലെങ്കില്‍ ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മനുഷ്യന്‍ കാരണമായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള മുന്നറീപ്പ് ലോകത്തെ മുന്‍നിര കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കി. ഇതാദ്യമായാണ് International Panel on Climate Change ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിന്റെ പരിധി നിശ്ഛയിച്ചത്. ആഗോള താപനിലാ വര്‍ദ്ധനവ് 3.6 degrees Fahrenheit നകത്ത് നിര്‍ത്തണമെങ്കില്‍ ഒരു ട്രില്യണ് ടണ്‍ കാര്‍ബണ്‍ മാത്രമേ കത്തിക്കാവൂ. വ്യാവസായിക വിപ്ലവത്തിന് ശേഷം ഇതുവരെ അതിന്റെ പകുതിയിലധികം കാര്‍ബണ്‍ കത്തിച്ചു. അടുത്ത മൂന്ന് ദശാബ്ദം കൊണ്ടി ബാക്കിയും കൂടി കത്തികമെന്നാണ് കണക്കാക്കിയിരിക്കുന്നത്. IPCC റിപ്പോര്‍ട്ടനുസരിച്ച് ആഗോള തപനത്തിന് മനുഷ്യനാണ് 95% – 100% വരെ ഉത്തരവാദി എന്ന് ഉറപ്പാണ്.
ചാള്‍സ് ടൈലറിന്റെ 50-വര്‍ഷത്തെ തടവ് കോടതി ശരിവെച്ചു
ലൈബീരിയന്‍ (Liberia) പ്രസിഡന്റായിരുന്ന ചാള്‍സ് ടൈലറിന്റെ (Charles Taylor) സിയെറാ ലിയോണിലെ (Sierra Leone) ആഭ്യന്തര കലാപ സമയത്തെ യുദ്ധക്കുറ്റങ്ങള്‍ക്ക് വേണ്ടി 50-വര്‍ഷത്തെ തടവ് വിധി അന്തര്‍ദേശീയ appeals കോടതി ശരിവെച്ചു. കൊലപാതകങ്ങള്‍, ബലാല്‍ക്കാരങ്ങള്‍, ലൈംഗിക അടിമത്തം, കുട്ടിപ്പട്ടാളക്കാര്‍ എന്നീ കാര്യങ്ങളില്‍ അയാളെ കുറ്റക്കാരനായി കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അന്തര്‍ദേശീയ കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ ഫരണാധികാരിയാണ് ടൈലര്‍. യുദ്ധരാജാവായി വിലസിയിരുന്ന 1980കളില്‍ ഇയാള്‍ CIA ക്കും മറ്റ് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ക്കും വേണ്ടി ജോലിചെയ്തിരുന്നതായി U.S. ഉദ്യോഗസ്ഥര്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.