വാര്‍ത്തകള്‍

അമേരിക്കയില്‍ ആറ് പേര്‍ മരിച്ചു, ഫിലിപ്പീന്‍സില്‍ 40 ലക്ഷം പേര്‍ അഭയാര്‍ത്ഥികള്‍

U.S. Midwest ല്‍ ഉണ്ടായ കൊടുംകാറ്റില്‍ കുറഞ്ഞത് ആറ് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത്രണ്ടോളം കൊടുംകാറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ കൂടുതലും Illinois ല്‍ ആണ്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും പതിനായിരങ്ങള്‍ക്ക് വൈദ്യുതി ഇല്ലാതാക്കുകയും ചെയ്ത കൊടും കാറ്റുകള്‍ വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. Washington, Illinois നഗരങ്ങളിലെ വളരേറെ ഭാഗങ്ങള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Typhoon Haiyan ന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 40 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ടാവണം എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. മരിച്ചവരുടേയും കാണാതായവരുടേയും എണ്ണം 5,000 ആയി. തകര്‍ന്ന നഗരമായ Tacloban ലെ ജനങ്ങള്‍ അവിടുള്ള വിമാനത്താവളത്തില്‍ രക്ഷപെടാന്‍ വേണ്ടി ഒത്തുകൂടിയിരിക്കുകയാണ്. Tacloban ല്‍ 56,000 ഓളം പേര്‍ കടുത്ത ദുരിതത്തിലാണ്.

[ഏയ്… ഒരു ബന്ധവുമില്ല… നമ്മളെ ബാധിക്കുന്ന പ്രശ്നവുമല്ല … ലൈഫ് എന്‍ജോയ് ചെയ്യന്നേ!]

അമേരിക്കക്ക് വോട്ട് നഷ്ടപ്പെട്ടു

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പണം അടക്കാത്തതിനാല്‍ അമേരിക്കക്ക് UNESCO യില്‍ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ടു. UNESCO പാലസ്തീനെ രാജ്യമായി അംഗീകരിച്ചതിന്റെ പ്രതിഷേധത്താലാണ് അമേരിക്ക പണം അടക്കാഞ്ഞത്. അമേരിക്കയുടെ നിയമപ്രകാരം പാലസ്തീനെ അംഗമായി അംഗീകരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സംഘങ്ങളില്‍ നിന്ന് പണം പിന്‍ വലിക്കക്കും. 2011 ല്‍ UNESCO പാലസ്തീനെ അംഗരാജ്യമായി അംഗീകരിച്ചു. UNESCO സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുക, പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക തുടങ്ങിയ പല പരിപാടികളും UNESCO ചെയ്യുന്നുണ്ട്. അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അമേരിക്കയായതിനാല്‍ ഇതില്‍ പല പരിപാടികളുടേയും നിലനില്‍പ്പ് അനിശ്ഛിതത്വത്തിലാണ്.

92 കുടിയേറ്റക്കാര്‍ മരുഭൂമിയില്‍ ദാഹിച്ച് മരിച്ചു

സഹാറാ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ച 92 കുടിയേറ്റക്കാരുടെ മൃതശരീരം കണ്ടെത്തിയതായി നൈജറിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ വാഹനങ്ങള്‍ തകരാറിലായിരുന്നു. അയല്‍ രാജ്യമായ അള്‍ജീരിയില്‍ നിന്ന് ദാരിദ്ര്യം കാരണം നാടുവിട്ടവരായിരുന്നു ഇവര്‍. ഈ കൂട്ടത്തില്‍ 50 ല്‍ അധികം കുട്ടികളായിരുന്നു.

ഒരു അഭിപ്രായം ഇടൂ