വാര്‍ത്തകള്‍

ടെക്സാസിലെ കോക് പൈപ്പ്ലൈനില്‍ നിന്ന് ക്രൂഡോയില്‍ ചോര്‍ന്നു

Keystone XL പൈപ്പ് ലൈനിനെതിരെ അമേരിക്കയില്‍ സമരം നടന്നുവരികയാണെല്ലോ. 400 ബാരല്‍ ക്രൂഡോയില്‍ ടെക്സാസിലെ Koch Pipeline Company യുടെ പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നൊഴുകി. ശതകോടീശ്വരന്‍ Charles, David Koch ആണ് കമ്പനിയുടെ ഉടമകള്‍. Keystone XL പൈപ്പ് ലൈന്‍ പ്രാവര്‍ത്തികമായാല്‍ അവര്‍ $10000 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്ന് International Forum on Globalization ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരെ രാസായുധ യുദ്ധം നടത്താന്‍ ഇറാഖിനെ അമേരിക്ക സഹായിച്ചു

സദ്ദാം ഹുസൈന് ഇറാനെതിരെ രാസായുധ യുദ്ധം നടത്താന്‍ വേണ്ട സഹായം അമേരിക്ക ചെയ്തെന്ന് CIA പുറത്തുവിട്ട രേഖകള്‍ പറയുന്നു. ഇറാഖിന്റെ സൈനിക ദൈര്‍ബല്യങ്ങള്‍ ഇറാന്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഇറാഖിന് നല്‍കി. സദ്ദാം ഹുസൈന്‍ nerve gas ഉപയോഗിക്കുമെന്ന് അറിയാതെ ഇറാന്റെ സൈന്യത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചിത്രങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ആയിരക്കണക്കിന് ഇറാനികള്‍ ആ യുദ്ധത്തില്‍ മരിച്ചു. Foreign Policy മാസികയുടെ അഭിപ്രായത്തില്‍ അമേരിക്കക്ക് 1983 ലേ ഇറാഖിന്റെ രാസായുധ പ്രയോഗത്തെക്കുറിച്ച് അമേരിക്കക്ക് “firm evidence” അറിയാമായിരുന്നു.

NSA വത്തിക്കാന്റെ ഫോണ്‍ വിളികളും ചോര്‍ത്തി

വത്തിക്കാന്റെ ഫോണ്‍ വിളികള്‍ National Security Agency ചോര്‍ത്തി എന്ന് ഇറ്റലിയിലെ ഒരു മാസിക റിപ്പോര്‍ട്ട് ചെയ്തു. പോപ്പ് ബെനഡിക്റ്റ് XVI ന്റെ പിന്‍ഗാമി ആരെന്ന ചര്‍ച്ചയുടെ സമയത്തും ഇത് സംഭവിച്ചിരിക്കാം എന്നാണ് കരുതുന്നത്. NSA “tapped the pope” ചെയ്തു എന്നാണ് Panorama മാസിക പറയുന്നത്. NSA വക്താവ് ഈ ആരോപണം നിഷേധിച്ചു. സംഘം “വത്തിക്കാനെ ലക്ഷ്യം വെച്ചില്ല” എന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ