ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആം ആദ്മിയുടെ നേതാവുമായുള്ള (പേര് മനോജ് പ്രഭാകരന്‍ എന്നാണെന്ന് തോന്നുന്നു) അഭിമുഖത്തിന്റെ കുറച്ച് ഭാഗം കാണാനിടയായി. ആം ആദ്മിയുടെ പ്രവര്‍ത്തവും ലക്ഷ്യങ്ങളും മറ്റും അദ്ദേഹം വിവരിച്ചു. സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ധാരാളുകളുടേയും അവസ്ഥ ഇതാണ്. അതില്‍ തെറ്റില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ മുഴുവന്‍ ജനങ്ങളും അതില്‍ പങ്കാളികളായാലേ മതിയാവൂ. വോട്ട് ചെയ്യുക പിന്നീട് വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക എന്ന സമീബനം ഭൂരിക്ഷം ജനങ്ങളും സ്വീകരിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ഈ ചെറുപ്പക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാകുന്നത് വളരെ നല്ല കാര്യമാണ്.

സിനിമ, ടെലിവിഷന്‍, പത്രങ്ങള്‍ തുടങ്ങിയവില്‍ നിന്ന് മൂലധനത്തിന് അനുകൂലമായ പ്രചാരവേലകള്‍ മാത്രം സ്രോതസ്സായുള്ള ആളുകള്‍ക്ക് എത്രമാത്രം സമഗ്രമായ അറിവുണ്ട് എന്നത് സംശയമാണ്. അഭിമുഖത്തില്‍ എന്തുകൊണ്ട് ഭക്ഷണത്തിന്റെ വില കൂടുന്നു എന്ന് അവതാരകന്‍ ചോദിച്ചു. അതിന് നേതാവിന്റെ മറുപടി, “നാം ധാരാളം ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് മെച്ചപ്പെട്ട രീതിയിയില്‍ വിതരണം ചെയ്യാനുള്ള സൌകര്യങ്ങളില്ല. അതിനാല്‍ ഇന്‍ഡ്യ കുറഞ്ഞവിലക്ക് അധികമുള്ള ഭക്ഷ്യ സാധനങ്ങള്‍ വിദേശത്തേക്ക് കയറ്റിയയക്കുകയാണ്. അത് മാറണം.”

ഭക്ഷണം നാം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ലല്ലോ. പക്ഷേ എന്തുകൊണ്ട് ഇപ്പൊള്‍ ഭീമമായ തോതിലുള്ള വിലവര്‍ദ്ധനവുണ്ടാകുന്നു?

ഭക്ഷണം വസ്തുക്കള്‍ മറ്റുള്ള വസ്തുക്കളില്‍ നിന്ന വ്യത്യസ്ഥമാണ്. ഉത്പാദിപ്പിക്കാന്‍ ദീര്‍ഘ കാലം വേണം, വേഗം കേടുവരും. ഉത്പാദിപ്പിക്കുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും നഷ്ടമുണ്ടാകാതെ ഇവയുെട കൈമാറ്റം ചെയ്യുന്ന എന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര ഇന്‍ഡ്യയില്‍ സര്‍ക്കാര്‍ ധാരാളം സ്ഥാപനങ്ങള്‍ തുടങ്ങിയത്. FCI, റേഷന്‍ കടകള്‍ തുടങ്ങിയവ. കര്‍ഷകരില്‍ നിന്ന് കൂടിയ വിലക്ക് ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് അവ ലഭ്യമാക്കുകയും ചെയ്തിരുന്നു. ആഹാര സാധനങ്ങളുടെ വില സ്ഥിരമാക്കി നിര്‍ത്തിയത് സര്‍ക്കാരിന്റെ ഈ സ്ഥാപനങ്ങളാണ്.

എന്നാല്‍ അമേരിക്ക ആഗോളവത്കരണവും ഉദാരവത്കരണവും ദരിദ്ര രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിന് ശേഷം സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടരുത് എന്ന നിലവന്നു. (2008 ലെ സാമ്പത്തിക തകര്‍യില്‍ ബാങ്കുകള്‍ക്ക് അമേരിക്ക തന്നെ ധനസഹായം നല്‍കിയപ്പോള്‍ ഈ നയം വിചിത്രമായി ഉറങ്ങി). സര്‍ക്കാര്‍ പിന്‍വാങ്ങിയിടത്തേക്ക് സ്വകാര്യ മേഖല വന്നു. ആഹാരം അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള രംഗമായി.

ഓഹരി കമ്പോളം കാര്‍ഷിക മേഖലയെ കൈവെച്ചത് അടുത്ത ആഘാതമായി. option trading, futures market എന്നിവ ആഹാരത്തിന്റെ വില ഗണ്യമായി കൂടുന്നതിന് കാരണമായി. ഇവയുടെ derivative trading ആഹാരത്തിന്റെ വിലക്ക് ഉത്തേജക മരുന്ന് കുത്തിവെച്ച അവസ്ഥയിലെത്തിച്ചു.

കാലിത്തീറ്റ നിര്‍മ്മാണത്തിന് മനുഷ്യന്റെ ആഹാരം ഉപയോഗിക്കുന്നത് ആഹാര വസ്തുക്കളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു. കൂടാതെ ജൈവ ഇന്ധന ഉത്പാദനം മുമ്പ് ആഹാര കയറ്റുമതിക്കാരായെ രാജ്യങ്ങളെ ഉപഭോക്താക്കാളാക്കിയത് അന്താരാഷ്ട്ര കമ്പോളത്തില്‍ ആഹാരത്തിന്റെ വില കൂടുന്നതിന് കാരണമാകുന്നു.

ആഹാരത്തിന്റെ വിതരണത്തില്‍ തന്നെ വളരെ നഷ്ടം സംഭവിക്കുന്നുണ്ട്. പക്ഷേ ആ നഷ്ടം ഇല്ലാതാക്കിയാല്‍ തീരുന്നതല്ല ഈ പ്രശ്നം.

ഒരു അരാഷ്ട്രീയ സമരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന അരാഷ്ട്രീയവാദികളുടെ സംഘടനയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. ഉപരിപ്ലവമായതും ഹൃസ്വദൃഷ്ടിയോടും കൂടിയുള്ള പരമ്പരാഗതമായ വിശകലന രീതിയും കൂടി മാറ്റിയാല്‍ ആം ആദ്മി ജന നന്മക്ക് ഉപകരിക്കും. ആഴത്തിലും പരപ്പിലും അവര്‍ക്ക് അറിവുണ്ടാകട്ടേ എന്ന് പ്രത്യാശിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )