വാര്‍ത്തകള്‍

ടാപ്പ് വെള്ളമില്ലാതെ വെസ്റ്റ് വെര്‍ജീനിയയിലെ ജനങ്ങള്‍

Elk നദിയില്‍ രാസവസ്തു ചോര്‍ന്നതിനാല്‍ വെസ്റ്റ് വെര്‍ജീനിയയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കഴിഞ്ഞ 5 ദിവസമായി സുരക്ഷിതമായ ടാപ്പ് വെള്ളം കിട്ടുന്നില്ല. Freedom Industries എന്ന കമ്പനിയുടെ കല്‍ക്കരി ഖനനം ചെയ്യാനുള്ള 7,500 gallons രാസവസ്തുവാണ് ചോര്‍ന്നത്. ടാപ്പ് വെള്ളം കുടിക്കരുത്, പാകം ചെയ്യാന്‍ ഉപയോഗിക്കരുത്, കുളിക്കാനുപയോഗിക്കരുത് എന്ന സര്‍ക്കാര്‍ മുന്നറിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ തലസ്ഥാനമായ Charleston ഉള്‍പ്പടെ ധാരാളം സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു. കക്കൂസില്‍ മാത്രമേ ടാപ്പ് വെള്ളം ഉപയോഗിക്കാവൂ എന്ന West Virginia Water Company അറിയിച്ചു. ചോര്‍ച്ചക്ക് ശേഷം ഡസന്‍ കണക്കിന് ആളുകള്‍ ആശുപത്രിയിലായി. ഛര്‍ദ്ദില്‍, വയറ്റിളക്കം, dizziness, rashes, reddened skin എന്നിവ ആളുകളില്‍ കണ്ടു. എന്ന് ജലം ശുദ്ധമാവുവെന്ന് അറിയില്ല എന്ന് ഗവര്‍ണര്‍ Earl Ray Tomblin പറഞ്ഞു.

രാസവസ്തു ചോര്‍ന്ന West Virginia Plant ല്‍ 1991 ന് ശേഷം പരിശോധന നടന്നിട്ടില്ല

പരിസ്ഥിതി പരിശോധകര്‍ Freedom Industries നിലയത്തില്‍ 1991 ന് ശേഷം പരിശോധന നടന്നിട്ടില്ല. പടിഞ്ഞാറെ വെര്‍ജീനയ നിയമം അനുസരിച്ച് രാസവസ്തു സംഭരണ ശാലകളില്‍ പരിശോധനയേ വേണ്ട. MCHM എന്ന ഈ രാസവസ്തു സംസ്ഥാന, ദേശീയ പരിശോധന നേരിട്ടിട്ടില്ല. നിലയത്തിന് ഭൂഗര്‍ഭ ജല സംരക്ഷ പദ്ധതിയും ഇല്ല.

കോടിപതികളുടെ കോണ്‍ഗ്രസ്

അമേരിക്കയിലെ ജനപ്രതിനിധികളില്‍ ഭൂരിഭാഗവും കോടിപതികളാണെന്ന് പുതിയ പഠനം കണ്ടെത്തി. Center for Responsive Politics നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ 534 അംഗങ്ങളില്‍ 268 പേര്‍ക്കും 2012 ല്‍ ശരാശരി $10 ലക്ഷം ഡോളര്‍ സമ്പത്തുണ്ടായിരുന്നു.

ഒരു അഭിപ്രായം ഇടൂ