വാര്‍ത്തകള്‍

ലോകത്തെ മുകളിലുള്ള 85 അതിസമ്പന്നര്‍ക്ക് താഴെയുള്ള 350 കോടി ദരിദ്രര്‍ക്ക് തുല്യമായ സമ്പത്തുണ്ട്

പുതിയ പഠനം അനുസരിച്ച് ലോകത്തെ മുകളിലുള്ള 85 അതിസമ്പന്നര്‍ക്ക് താഴെയുള്ള 350 കോടി ദരിദ്രര്‍ക്ക് തുല്യമായ സമ്പത്തുണ്ട് എന്ന് കണ്ടെത്തി. അതായത് ലോക ജനസംഖ്യയുടെ പകുതിക്കുള്ള സമ്പത്തിന് തുല്യം വെറും 85 പേര്‍ക്കുണ്ട്. Oxfam ന്റെ അഭിപ്രായത്തില്‍ ലോകത്തെ മുകളിലുള്ള 1% സമ്പന്നര്‍ക്ക് $110 ട്രില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. ഇത് താഴത്തെ പകുതിയുടെ 65 മടങ്ങ് വലുതാണ്. ലോകത്തെ 10 പേരില്‍ 7 പേരും കഴിഞ്ഞ 3 ദശാബ്ദങ്ങളായി അസമത്വം വളരുന്ന രാജ്യങ്ങളില്‍ ജീവിക്കുന്നു.

ആളില്ലാ യുദ്ധവിമാനത്തിനായി അമേരിക്ക NSA Metadata, Phone Tracking ഉം ഉപയോഗിക്കുന്നു

സ്നോഡന്റെ പുതിയ വെളിപ്പെടുത്തലുകളനുസരിച്ച് അമേരിക്കന്‍ സൈന്യവും CIA യും വിദേശ രാജ്യങ്ങളില്‍ നടത്തുന്ന കൊലപാതകങ്ങളില്‍ National Security Agency യുടെ രഹസ്യ പങ്ക് പുറത്തായി. ആളില്ലാ യുദ്ധവിമാനത്തിന്റെ ഭീകര ആക്രമണ ലക്ഷ്യത്തിനായി മനുഷ്യ intelligence ന് പകരം NSA സങ്കീര്‍ണ്ണമായ electronic surveillance ആണ് ഉപയോഗിക്കുന്നത്. വിവാദമായ metadata analysis ഉം cellphone tracking technologies ഉം സുരക്ഷിതമല്ലാത്ത രീതിയാണ്. അവ ധാരാളം നിരപരാധികളെ കൊല്ലുന്നതിന് കാരണമാകുന്നു.

അമേരിക്കയില്‍ ബീഫ് തിരിച്ച് വിളിക്കുന്നു

ഒരു livestock കമ്പനി രോഗം വന്ന മൃഗങ്ങളില്‍ നിന്ന് പരിശോധനയില്ലാതെ എടുത്ത 39.15 ലക്ഷം കിലോഗ്രാം ബീഫ് ഇറച്ചി തിരികെ വിളിച്ചു. ജനുവരി ആദ്യ ആഴ്ച്ച കാലിഫോര്‍ണിയ, ഫ്ലോറിഡ, ഇല്ലനോയ്, ടെക്സാസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഈ ഇറച്ച് അയച്ചിരുന്നതെന്ന് Rancho Feeding Corporation പറഞ്ഞു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “വാര്‍ത്തകള്‍

ഒരു അഭിപ്രായം ഇടൂ