കമ്പ്യൂട്ടര്‍ എന്ന ഉപകരണം വളരെ വലിയ വിപ്ലവമാണ് മനുഷ്യ സമൂഹത്തില്‍ സൃഷ്ടിച്ചത്. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടുള്ള ഉപകരണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അതിനുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് വെക്കുക, വീണ്ടും അവ ലഭ്യമാക്കുക, അനായാസേനയും ചിലവ് ഇല്ലാതെയും എഴുതുകയും വായിക്കുകയും വരക്കുകയും പ്രസിദ്ധീകരിക്കുകയും തുടങ്ങി എല്ലാ രംഗങ്ങളിലും കമ്പ്യൂട്ടറും അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന വിനിമയ ശൃംഖലയും ഇന്ന് ഒഴുവാക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റി. ഇതിന്റെ ബഹുമുഖ പ്രതിഭ കാരണം ജനം ഈ ഉപദകരണത്തെ എല്ലാറ്റിനുമുള്ള പരിഹാരമായി കാണാനും തുടങ്ങി. വിവര സാങ്കേതിക വിദ്യ എന്ന് പ്രത്യേകിച്ചുള്ള പേരിലാണ് അത് അറിയപ്പെടുന്നത്. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത്ര പ്രാഗല്‍ഭ്യമുള്ള ഒരു ഉപകരണത്തെ ഇങ്ങനെയല്ലാതെ വേറെന്ത് വിളിക്കാനാണ് അല്ലേ!
എന്നാല്‍ കമ്പ്യൂട്ടര്‍ നല്‍കുന്ന ഈ അനന്ത സീമ വിവരങ്ങളേ കൈവശം വെച്ച് അതില്‍ നിന്ന് ലാഭമുണ്ടാക്കാനാണ് കുത്തക കമ്പനികള്‍ ശ്രമിക്കുന്നത്. വില നിശ്‌ചയിക്കപ്പെട്ട സോഫ്റ്റ്‌വയറുകള്‍ തളച്ചിടപ്പെട്ട അറിവാണെന്നും സ്വതന്ത്രമായ അറിവിനെ പിടിച്ചു കെട്ടാനാവില്ലെന്ന് ചിലയാളുകള്‍ വിശ്വസിക്കുന്നു. കമ്പനികള്‍ കുത്തകയാക്കുന്ന അറിവിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്ന ഈ വിപ്ലവകാരികള്‍ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയാണ്. കമ്പ്യൂട്ടര്‍ അറിവു നേടാനും ചിന്തിക്കാനും വേണ്ടിയുള്ളതാണെന്ന് ഐടി രംഗത്ത് സ്‌ഥിതി സമത്വവാദം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഈ സൈബര്‍ വിപ്ലവകാരികള്‍ തിരിച്ചറിയുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും പ്രവര്‍ത്തകരും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെ സ്വതന്ത്രമാക്കാന്‍ വളരേറെ പരിശ്രിച്ചിട്ടുണ്ട് എന്നത് സത്യമാണ്. 1983 മുതല്‍ക്കുള്ള അവരുടെ അക്ഷീണ പരിശ്രമം കൊണ്ടാണ് നമുക്ക് ഗ്നൂ പോലുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റവും മറ്റ് സ്വതന്ത്ര പ്രോഗ്രാമുകളും ലഭ്യമായത്. എന്നാല്‍ കമ്പ്യൂട്ടറെന്നാല്‍ അറിവാണെന്നും സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായാല്‍ കൂടെ അറിവും സ്വതന്ത്രമാകും സോഫ്റ്റ്‌വെയര്‍ എന്നാല്‍ അറിവാണ് എന്നൊക്കെ കരുതുന്നത് തെറ്റാണ്.
സ്വതന്ത്രമാകുാതെ അറിവിനെ സോഫ്റ്റ്‌വെയറിന് സ്വതന്ത്രമാകാം. ഉദാഹരണത്തിന് കുത്തക സോഫ്റ്റ്‌വെയറായ വിന്‍ഡോന്‍സ് ഉപയോഗിച്ച് ലോകത്തെ മൊത്തം വിവരങ്ങളും സ്വതന്ത്രമായി പ്രസിദ്ധീകരിക്കാം. അതുപോലെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ-ലിനക്സ് ഉപയോഗിച്ച് അറിവിനെ കുത്തകയാക്കിയും വെക്കാം.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത് അറിവിന്റെ സ്വാതന്ത്ര്യമല്ല, പകരം സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യമാണ്. എന്നിരുന്നാലും സോഫ്റ്റ്‌വെയറിനകത്ത് ഒരു അറിവുണ്ട്. ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കുന്നു, പാരമ്പര്യ സ്വഭാവങ്ങള്‍ DNA യില്‍ അടങ്ങിയിരിക്കുന്നു എന്നത് പോലുള്ള പൊതുവായ അറിവല്ല അത്. സോഫ്റ്റ്‌വെയറിനെ മാത്രം സംബന്ധിക്കുന്ന വളരെ specific ആയ അറിവ്. ഏതൊക്കെ സാങ്കേതികവിദ്യ അത് ഉപയോഗിക്കുന്നു, architecture എന്താണ്, പ്രോഗ്രാമിങ് ഭാഷ ഏതാണ്, മൊഡ്യൂളുകള്‍ ഏതെക്കെ, രൂപകല്‍പ്പന എന്താണ് തുടങ്ങി ആയിരക്കണക്കിന് വിവരങ്ങള്‍ ഓരോ സോഫ്റ്റ്‌വെയറിനും ഉണ്ടാകും. എന്നാല്‍ ഇതൊന്നും പൊതുവായ അറിവല്ല.
ഉദാഹരണത്തിന് ഒരു കസേരയുണ്ടാക്കാന്‍ നല്ല തടി ഏതാണ്, എത്ര കാല്‍ വേണം, ഭാരം എങ്ങനെ ആ കാലുകളിലേക്ക് വിതരണം ചെയ്യണം, രൂപകല്‍പ്പന എന്താണ്, കടയേണ്ട തടി ഏതാണ്, joints എങ്ങനെ നിര്‍മ്മിക്കണം, ഇരുമ്പ് ആണി വേണോ അതോ മരം കൊണ്ടുള്ള ആണി വേണോ.. തുടങ്ങി എത്ര അനേകം കാര്യങ്ങള്‍ അറിയണം. മരപ്പണിക്കാര്‍ ഇതൊക്കെ പഠിച്ച് കസേര നിര്‍മ്മിക്കുന്നു. നാം കസേര വാങ്ങുമ്പോള്‍ ഇതൊന്നും അറിയുന്നില്ല. നല്ലത് നോക്കി നാം അത് വാങ്ങുന്നു. പക്ഷേ ഈ വിവരങ്ങള്‍ നമുക്ക് അറിയണമെങ്കില്‍ പണിക്കാരോട് ചോദിക്കാം. അവിടെ പണിക്കാര്‍ ആ വിവരങ്ങള്‍ കുത്തകയാക്കിവെക്കുന്നോ അതോ സമൂഹത്തിന് തുറന്ന് കൊടുക്കുന്നുവോ എന്നതാണ് ചോദ്യം. കസേര കോപ്പിചെയ്യാന്‍ പറ്റാത്തതിനാലും നാം എല്ലാം നമുക്ക് വേണ്ട കസേര സ്വയം നിര്‍മ്മിക്കാത്തതിനാലും ഈ രംഗത്ത് ഈ ചോദ്യം പ്രസക്തമല്ല.
എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ ആര്‍ക്കും കോപ്പി ചെയ്യാനാവുന്നതിനാലും, ആര്‍ക്കും നിര്‍മ്മിക്കാനാവുന്നതിനാലും ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്നാല്‍ തന്നെയും ഒരാള്‍ക്ക് ഒറ്റക്ക് നിര്‍മ്മിക്കാനാവാത്ത വിധം സങ്കീര്‍ണ്ണവും വലുതുമാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ സോഫ്റ്റ്‌വെയറുകളും. അതുകൊണ്ട് ഒരു സോഫ്റ്റ്‌വെയിന്റെ ഘടനയും അതിനകത്ത് എത് while loop ഉണ്ട്, if condition എങ്ങനെ ഉപയോഗിച്ചു എന്നൊക്കെ അറിയുന്നത് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നവര്‍ക്കേ പ്രാധാന്യമുള്ളു. സാധാരണക്കാര്‍ക്ക് അതിനേക്കാള്‍ പ്രധാനം അത് അവര്‍ക്ക് ഉപയോഗിക്കനാവുമോ, കോപ്പി ചെയ്യാനാവുമോ വിതരണം ചെയ്യാനാവുമോ എന്നൊക്കെയുള്ളതാണ്.
ഓപ്പണ്‍ സോഴ്സ് സ്രോതസ് കോഡ് തുറന്ന് തന്നേക്കാം. പ്രചാരവേലക്കാരുടെ ഭാഷയല്‍ അറിവ് സ്വതന്ത്രമായി. പക്ഷേ നിങ്ങള്‍ക്ക് അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിലോ? അതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പണ്‍ സോഴ്സും തമ്മിലുള്ള പ്രധാന വ്യത്യാസം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
സ്വതന്ത്ര സോഫ്റ്റ് വെയർ എന്താണെന്നു ഏകദേശം മനസ്സിലായി. പക്ഷേ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറും അതും തമ്മിലുള്ള വ്യത്യാസം ലേഖനത്തിൽ നിന്ന് വ്യക്തമായില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
http://www.gnu.org/philosophy/open-source-misses-the-point.ml.html
https://neritam.com/tag/%E0%B4%97%E0%B5%8D%E0%B4%A8%E0%B5%82/
കാണുക.