കുറച്ച് ദിവസം മുമ്പ് കേരളത്തിലെ ഒരു പ്രമുഖ ചാനലില്‍ സരിതയുടെ ചാരിത്ര്യ പ്രസംഗം വന്നിരുന്നു. സ്വാഭാവികമായ മാധ്യമ ശ്രദ്ധ പോലെ ഈ ചര്‍ച്ചയും കൂടുതലും അവളുടെ ശരീരത്തെ ചൊല്ലിയായിരുന്നു. അന്തര്‍ ദേശീയ വനിതാ ദിനത്തില്‍ അവള്‍ ഒരു വിശുദ്ധയുദ്ധം ചെയ്യാന്‍ തുടങ്ങുന്ന ഭാവത്തില്‍ ഇനി ഒരു സ്ത്രീക്കും ഇതുപോലൊരവസ്ഥയുണ്ടാകരുത് എന്ന വാചാടോപത്തോടെ ചര്‍ച്ച അവസാനിപ്പിച്ചു.
എന്നാല്‍ തുടക്കം മുതലേ എന്റെ ചോദ്യം ഈ സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത് എന്നതാണ്? എന്തെല്ലാം ലാഭകരമായ വ്യവസായ സംരംഭങ്ങള്‍ വേറെ എത്രയേറെയുണ്ട്.
ലോകത്ത് ഏറ്റവും അവഗണ അനുഭവിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് സൌരോര്‍ജ്ജം. ചിലവ് കൂടുതലാണ്. ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ താമസമാണ് ഇതില്‍ നിന്നും ലാഭം കിട്ടാന്‍. സൌരോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭൌതിക ശാസ്ത്രജ്ഞരെ നോബല്‍ സമ്മാനത്തിന് പരിഗണിക്കുക കൂടിയില്ല എന്നാണ് ചിലര്‍ പറയുന്നത്.
അത്രക്ക് അവഗണന അനുഭവിക്കുന്ന ഒരു വ്യവസായത്തിലേക്ക് ചുവടുവെക്കാന്‍ പരിസ്ഥിതിവാദിയോ, പുരോഗമനവാദിയോ ഒന്നുമല്ലാത്ത ഒരു കൊലപാതകിയും തട്ടിപ്പുകാരിയും മുന്നോട്ട് വന്നത് വലിയ അത്ഭുതമാണ്. ഇവരുടെ അനുഭവ സമ്പത്ത് 2000 മുതല്‍ നടത്തിവന്ന തട്ടിപ്പും അതിന്റെ ഫലമായ ജയില്‍വാസവും മാത്രമാണ്. പിന്നെയെങ്ങനെ അവിടെയെത്തി. സത്യത്തില്‍ എന്താണ് ആ രഹസ്യം.
സൌരോര്‍ജ്ജത്തിന് വര്‍ഷങ്ങളായി അനര്‍ട്ടു് സബ്സിഡി നല്‍കി പ്രചരിപ്പിക്കുന്നുണ്ട്. അത് കൂടാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനും വളരെ മുമ്പ് ദശാബ്ദങ്ങളായി നമ്മുടെ നാട്ടില്‍ ധാരാളം സ്വകാര്യ സൌരോര്‍ജ്ജ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കൊന്നും നേടാനാവാത്ത വിധം വമ്പന്‍ പ്രോജക്റ്റുകള്‍ ഒരു പരിചയവുമില്ലാത്ത ഇവര്‍ക്കെങ്ങനെ നേടാനായി.
അവരുടെ സ്വന്തം തീരുമാനമാകാന്‍ വഴിയില്ല. മുകളില്‍ നിന്ന് വ്യക്തമായ ലക്ഷ്യത്തോടെ ആരോ സൃഷ്ടിച്ചതാണ് ഇതെല്ലാം. സരിതയും ബിജവും ഒക്കെ ആ പദ്ധതിയിലെ കരുക്കള്‍ മാത്രമാണ്. ഇപ്പോള്‍ ശ്രദ്ധമാറ്റാനാണ് സരിതയും ബിജവും തമ്മിലടിക്കുന്നതെന്നും വ്യക്തമാണ്.
എവിടെയാണ് തുടക്കം
കേന്ദ്ര സര്‍ക്കാര്‍ 2010 ജനുവരിയില്‍ Jawaharlal Nehru National Solar Mission എന്നൊരു ബ്രഹദ് പദ്ധതി കൊണ്ടുവന്നു. 2020 ഓടെ ഇന്‍ഡ്യയില്‍ 20 GW പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു ലക്ഷം കോടി രൂപയിലധികം (US$19 billion) വകയിരുത്തിയിരിക്കുന്ന ഈ പദ്ധതിയുടെ 2013 വരെയുള്ള ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ 2,000 കോടി രൂപയാണ് സ്വകാര്യ കമ്പനികള്‍ക്കായി ചിലവാക്കിയത്. കമ്പനികളില്‍ പലതും ടീം സോളാര്‍ പോലെ ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത പുതുമക്കാരാണ്. ഈ പണം ചിലവാക്കുന്നതിലും പ്രോജക്റ്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലും ഒന്നും ഒരു സുതാര്യതയുമില്ല. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനമായ ഗുജറാത്ത് 2013 ല്‍ 700 MW സൌരോജ്ജ നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു.
പണം മുകളിലേക്ക് പമ്പ് ചെയ്യുന്ന വ്യവസ്ഥ
ജനാധിപത്യം എന്നാല്‍ വോട്ടു ചെയ്യുക ടിവി കാണുക എന്നതായി മാറ്റിയതിന് ശേഷം മൂലധന ശക്തികള്‍ക്ക് പണത്തെ മുകളിലേക്ക് പമ്പ് ചെയ്യാന്‍ എളുപ്പമായി. സാധാരണക്കാരനായ അംബാനി എങ്ങനെ സമ്പന്നനായതെന്ന് മുമ്പ് ചാണ്ടിയൂര്‍ജ്ജം എന്ന ലേഖനത്തില്‍ പറഞ്ഞിരുന്നല്ലോ. നികുതിയിളവുകളും സബ്സിഡികളും കൌശലത്തോടെ ഉപയോഗിച്ചതാണ് അംബാനിയുടെ വളര്‍ച്ചയുടെ ഒരു കാരണം.
സബ്സിഡികളും നികുതിയിളവുകളും നല്‍കുന്ന Jawaharlal Nehru National Solar Mission അത്തരത്തിലൊന്നാണ്. ബോംബേ സിനിമാ താരങ്ങള്‍ വരെ നികുതി വെട്ടിക്കാന്‍ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നുവെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ പണിയുന്ന സൌരോര്‍ജ്ജ കാറ്റാടി നിലയങ്ങള്‍ ശരിക്കും പ്രവര്‍ത്തിക്കുന്നതാണോ എന്നത് സംശയമാണ്. പ്രതിഫലം കിട്ടാന്‍ വളരെ വൈകുന്ന പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് വ്യവസായികള്‍ കുതിച്ച് വരുന്നത് തന്നെ സംശയമുണ്ടാക്കുന്നു. കുറച്ച് ആത്മാര്‍ത്ഥയുള്ള ആളുകള്‍ ശരിക്കും കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും.
സരിതയുടെ കാറ്റാടി നിലയം
ടീം സോളാര്‍ സ്ഥാപിച്ച ഒരു കാറ്റാടി നിലയത്തെക്കുറിച്ചൊരു വാര്‍ത്ത മുമ്പ് വാര്‍ത്തയില്‍ വന്നിരുന്നു. ഒരു കാറ്റാടി, അതിനോട് ഘടിപ്പിച്ച മോട്ടര്‍ എന്നിവയാണ് അതിന്റെ ഘടകങ്ങള്‍. വൈദ്യുതി ഉത്പാദിക്കുന്നതിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമാണ് മോട്ടോര്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വൈദ്യുത നിലയങ്ങള്‍ സാധാരണ ജനറേറ്ററാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ സരിത എങ്ങനെയാണ് മോട്ടര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
അതാണ് രഹസ്യം. വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതി എടുത്ത് മോട്ടറില്‍ കൊടുക്കുക. മോട്ടോര്‍ തിരിയും. അത് കാറ്റാടിയെ തിരിക്കും. ഒരു ഫാന്‍ പോലെ. അപ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടേ…. എനിക്ക് സബ്സിഡിയും കിട്ടി, നികുതിയിളവും കിട്ടി… ഇനി എന്തോന്ന് വൈദ്യുതി… ഒന്ന് പോടാപ്പാ…
സബ്സിഡി പണം കൂടുതലും ഇത്തരം കള്ളന്‍മാരാണ് അടിച്ചോണ്ട് പോകുന്നത്. അത് നേടിക്കൊടുക്കുക എന്നത് മാത്രമാണ് സരിതയുടെ ജോലി. കിട്ടിയ സബ്സിഡിയുടെ ഒരു പങ്ക് സരിതയും അവരുടെ യജമാന്‍മാരായ അധികാരികള്‍ക്കും കിട്ടും.
ഇതാണ് അഴിമതി. മുഖ്യമന്ത്രിയുടെ ഓഫീസ് (അതായത് മുഖ്യമന്ത്രി തന്നെ) ഉള്‍പ്പെട്ട അഴുതി. അതിനെ ഒരു പെണ്ണ് കേസാക്കി മാറ്റാനും സിപിഎം മരത്തലയന്‍മാരെക്കൊണ്ട് അതിന് പ്രചരണം നല്‍കിക്കാനുമായതാണ് ഈ പദ്ധതിയുടെ ആസൂത്രകരുടെ വിജയം. പ്ലാന്‍ A, പ്ലാന്‍ B, പ്ലാന്‍ C എന്ന് ഹോളീവുഡ് സ്റ്റൈലില്‍ കൃത്യമായി എഴുതിയ തിരക്കഥയിലെ പ്ലാന്‍ B പ്രകാരം അവരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. (ശിഖണ്ടി മുഖ്യമന്ത്രി ഇനി ഇവളെ മുന്‍നിര്‍ത്തിയാവും അടുത്ത തെരഞ്ഞെടുപ്പ് നേരിടുന്നത്.)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
യുക്തിപൂര്വമായൊരു ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് വരാറുള്ള ലേഖനങ്ങളൊക്കെയും വൈകാരികമാണ്
നന്ദി.
അതാണ് മാധ്യമ സാമൂഹ്യദ്രോഹികളുടെ ആവശ്യകത. നമ്മളെ എപ്പോഴും വൈകാരിമായി മാത്രം ചിന്തിക്കാന്‍ പഠിപ്പിക്കലാണ് അവരുടെ ഒരു പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പിന് നില്‍ക്കുന്ന സ്ഥാര്‍ത്ഥിമാരുടെ ഭാര്യമാര്‍ അവര്‍ക്കുണ്ടാക്കിക്കൊടുക്കുന്ന ആഹാരത്തിന്റെ കുറിപ്പ് അല്ലേ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാര്‍ത്ത. ദേശാഭിമാനിക്കാരും അത് കണ്ട് ചുവപ്പ് കൂടുതലുള്ള പാചകക്കുറിപ്പുമായി പ്രതികരിക്കും!