എക്സോണ്‍ മൊബില്‍ എണ്ണ ചോര്‍ച്ച നൈജര്‍ ഡല്‍റ്റയെ ബാധിക്കുന്നു
തെക്കെ നൈജീരിയ തീരത്ത് പുതിയ എണ്ണ ചോര്‍ച്ചയുണ്ടായി എന്ന് എക്സോണ്‍ മൊബില്‍(Exxon Mobil) അറിയിച്ചു. Akwa Ibom സംസ്ഥാനത്തെ ജനം ഈ ചോര്‍ച്ച മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്രമാത്രം വലുതാണ് ഈ ചോര്‍ച്ച എന്ന് അറിയില്ല എന്നാണ് എക്സോണിന്റെ ഇപ്പോഴത്തെ നിലപാട്. ഒരു വര്‍ഷം മുമ്പുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശത്തിന്റെ ശുദ്ധീകരണത്തിന് 30 വര്‍ഷവും $100 കോടി ഡോളര്‍ ചിലവും ആകും.
ആഗോള CO2 ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 3% വര്‍ദ്ധിച്ചു
ഈ ദശാബ്ദത്തിലെ ശരാശരി ഉദ്‌വമനമായ 2.7% ല്‍ നിന്ന് ആഗോള CO2 ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 3% ആയി ഉയര്‍ന്നു എന്ന് Trends in global CO2 emissions എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന, ഇന്‍ഡ്യ എന്നീ രാജ്യങ്ങളിലെ വ്യവസായവത്കരണമാണ് ഈ വര്‍ദ്ധനവിന് കാരണം. ഈ രാജ്യങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 9% വും 6% വും വീതമാണ് വര്‍ദ്ധിച്ചത്. 2011 ലെ മൊത്തം ഉദ്‌വമനമായ 3400 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ ഏറ്റവും മുകളിലത്തെ മലിനീകരണ രാജ്യങ്ങള്‍ ചൈന(29%), അമേരിക്ക(16%), യൂറോപ്യന്‍ യൂണിയന്‍(11%), ഇന്‍ഡ്യ(6%), റഷ്യ(5%) എന്നിവയാണ്.
ബ്രിട്ടണിലെ ഏറ്റവും വലിയ സൌരോജ്ജനിലയം തുറന്നു
1000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന ബ്രിട്ടണിലെ ഏറ്റവും വലിയ സൌരോജ്ജനിലയം പ്രവര്‍ത്തിച്ചു തുടങ്ങി. 9 കിലോമീറ്റര്‍ നീളത്തിലുള്ള ഫ്രെയിമിലാണ് 1,800 സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. 5 മെഗാവാട്ട് ശേഷിയുള്ള നിലയം സ്ഥിതിചെയ്യുന്നത് Southampton, Hants ലെ Cadland എസ്റ്റേറ്റിലെ 30 ഏക്കര്‍ സ്ഥലത്താണ്.