ജോര്‍ജിയയില്‍ 40 പേരെ അറസ്റ്റ് ചെയ്തു
“Medicaid expansion now!” എന്ന മുദ്രാവാക്യവുമായി അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ജനകീയ മുന്നേറ്റം നടക്കുന്നു. Medicaid വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഥയില്‍ പങ്കെടുത്ത 40 പേരെ ജോര്‍ജിയ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു. ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്ത ആളുകളുള്ള സംസ്ഥാനത്തില്‍ ജോര്‍ജിയ അഞ്ചാം സ്ഥാനത്താണ്. Affordable Care Act പ്രകാരം 650,000 പേര്‍ക്ക് കൂടി Medicaid കിട്ടാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ നയിക്കുന്ന സംസ്ഥാനം ഈ സഹായം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. വടക്കേ കരോലിനയില്‍ തുടങ്ങിയ Moral Monday പ്രസ്ഥാനമാണ് ഈ സമരം സംഘടിപ്പിച്ചത്.
ബീജിങ്ങില്‍ വലിയ പുകമഞ്ഞ് ശല്യം
ആറാം ദിവസവും ബീജിങ്ങിലെ ജനങ്ങള്‍ ശക്തമായ പുകമഞ്ഞ് മലിനീകരണം സഹിച്ചു. വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ച്ചയും ആയിരുന്നു ഏറ്റവും കൂടുതല്‍ ശക്തിയില്‍ പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടത്. കുട്ടികളും പ്രായം കൂടിയവരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറീപ്പ് നല്‍കി. മലിനീകരണം കുറക്കാന്‍ ഡസന്‍കണക്കിന് ഫാക്റ്ററികള്‍ അടച്ചിട്ടു.
ഫ്രാന്‍സ് മൊണ്‍സാന്റോയുടെ GM ചോളം നിരോധിച്ചു
കൃഷിവ്യവസായ ഭീമനായ മൊണ്‍സാന്റോയുടെ ജനിതകമാറ്റം വരുത്തിയ ചോളം ഫ്രാന്‍സ് നിരോധിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ഏക ജനിതകമാറ്റം വരുത്തിയ ആഹാരമാണ് മൊണ്‍സാന്റോയുടെ ചോളം. ആരോഗ്യ-പരിസ്ഥിതി കാരണത്താന്‍ ജനിതകമാറ്റം വരുത്തിയ ആഹാരം നിരോധിക്കാന്‍ ഫ്രാന്‍സ് ദീര്‍ഘകാലമായി ശ്രമം നടത്തിവരികയാണ്.