വാര്‍ത്തകള്‍

കാലാവസ്ഥാ ഗവേഷണത്തിന് അമേരിക്കയുടെ സമ്മാനം

റിപ്പബ്ലിക്കന്‍മാര്‍ ഭരിക്കുന്ന House സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലാവസ്ഥാ ഗവേഷണം നടത്താതിരിക്കുന്നതിനുള്ള നിയമം പാസാക്കി. National Oceanic and Atmospheric Administration ഉം അതുപോലുള്ള സ്ഥാപനങ്ങളും തീവൃ കാലാവസ്ഥാ മുന്നറീപ്പ് നല്‍കണം എന്നാല്‍ അതിന്റെ കാരണത്തെക്കുറിച്ച് പഠിക്കാന്‍ പാടില്ല. രാജ്യങ്ങള്‍ കാര്‍ബണ്‍ ഉദ്‌വമം കുറക്കണമെന്നും തീവൃമായ കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നുള്ള ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ മാറ്റ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത് തന്നെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇത്തരമൊരു നയം എടുത്തത്.

കാറ്റര്‍പില്ലര്‍ ശതകോടിക്കണക്കിന് നികുതിപണം വെട്ടിക്കുന്നു

വിദേശങ്ങളില്‍ നിന്ന് നേടുന്ന ശതകോടിക്കണക്കിന്റെ ലാഭം കണക്കില്‍ കാണിക്കാതെ ഉപകരണ ഭീമനായ കാറ്റര്‍പില്ലര്‍ (Caterpillar) നികുതി വെട്ടിക്കുന്നതായി കണ്ടെത്തി. സ്വിറ്റ്‌സര്‍ലാന്റിലെ നികുതി loophole ഉപയോഗിച്ച് $240 കോടി ഡോളര്‍ വെട്ടിച്ചതായാണ് സെനറ്റ് കമ്മറ്റി കണ്ടെത്തിയത്. ആ പണത്തിന് പകരം $5.5 കോടി രൂപ മാത്രം അവര്‍ നികുതി നല്‍കി.

90 മിനിട്ട് നേരത്തെ Walkout നടത്തിയ 250 ജോലിക്കാരെ UPS പിരിച്ചുവിട്ടു

250 യൂണിയന്‍ കാരായ ഡ്രൈവര്‍മാരെ സമരം ചെയ്തതിന്റെ പേരില്‍ കൊറിയര്‍ കമ്പനിയായ UPS പിരിച്ചുവിട്ടു. Queens, New York ലെ 20 ജോലിക്കാരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ് എന്ന് New York Daily News പറയുന്നു. പകരക്കാര്‍ ചേരുന്നതോടെ ബാക്കിയുള്ള 230 പേരേയും പിരിച്ചുവിടും.

ഒരു അഭിപ്രായം ഇടൂ