BYD വൈദ്യുത ബസ്സില്‍ നിന്ന് നല്ല വര്‍ത്ത
ചൈന 1,200 BYD വൈദ്യുത ബസ്സ് വാങ്ങാന്‍ തീരുമാനിച്ചു. ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു BYD വൈദ്യുത ബസ്സ് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 320 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. അതിന് ശേഷവും ആ ബസ്സിന്റെ ബാറ്ററിയില്‍ 8% ചാര്‍ജ്ജ് ബാക്കിയുണ്ടായിരുന്നു. 109.44 കിലോമീറ്റര്‍ Route 12 ലൂടെ ഓടിച്ച ശേഷം 213.76 കിലോമീറ്റര്‍ ഹൈവേയിലാണ് City-Trafik ഈ ബസ്സ് ഓടിക്കുന്നത്. ശരാശരി 40 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഈ വണ്ടിയുടെ ഔദ്യോഗിക മൈലേജായ 248 കിലോമീറ്ററിനേയും മുമ്പത്തെ റിക്കോഡായ 310 കിലോമീറ്ററിനേയും കവച്ച് വെച്ചിരിക്കുകയാണ് ഇപ്പോള്‍.
Duke Energy 23 കോടി ലിറ്റര്‍ വിഷമാലിന്യങ്ങള്‍ ഒഴുക്കിക്കളഞ്ഞു
കുടിവെള്ള സ്രോതസ്സായ നദിയിലേക്ക് 23 കോടി ലിറ്റര്‍ കല്‍ക്കരി ചാര വിഷമാലിന്യം Duke Energy ഒഴുക്കിക്കളഞ്ഞതായി North Carolina യിലെ പരിസ്ഥിതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രിവരിയില്‍ മറ്റൊരു നദിയില്‍ 112 കിലോമീറ്റര്‍ ദൂരത്തില്‍ കല്‍ക്കരി ചാരം ചോര്‍ന്നതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പുതിയ സംഭവം. സംസ്ഥാന ഗവര്‍ണര്‍ ആയ Pat McCrory 28 വര്‍ഷം Duke ന്റെ ജോലിക്കാരനായിരുന്നു.
“Heartbleed” സോഫ്റ്റ്‌വെയര്‍ കുഴപ്പത്തെ NSA ഉപയോഗപ്പെടുത്തി
പുതിയ ഇന്റര്‍നെറ്റ് സോഫ്റ്റ്‌വെയര്‍ കുഴപ്പമായ(Bug) “Heartbleed” നെ വര്‍ഷങ്ങളായി National Security Agency ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. 2012 ന്റെ തുടക്കല്‍ തന്നെ NSA ക്ക് ഈ കുഴപ്പത്തെക്കുറിച്ച് അറിയാമായിരുന്നു. പാസ്‌വേഡ്, ബ്രൌസ് ചരിത്രം പോലുള്ള സ്വകാര്യ വെബ് വിവരങ്ങള്‍ കള്ളന്‍മാര്‍ക്ക് മോഷ്ടിക്കാവുന്ന തരത്തില്‍ തുറന്നു വെച്ചേക്കുകയാണ് ഈ കുഴപ്പം. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പാസ്‌വേഡ് മോഷ്ടിക്കാനായി NSA ഈ കുഴപ്പത്തെ ഉപയോഗപ്പെടുത്തി. എന്നാല്‍ NSA ഇത് നിഷേധിച്ചു. അവര്‍ക്ക് ഈ കുഴപ്പം കഴിഞ്ഞ മാസം വരെ അറിയില്ലായിരുന്നു എന്നാണ് പറയുന്നത്.