വാര്‍ത്തകള്‍

വെര്‍മോണ്ട് GMO ലേബല്‍ നിര്‍ബന്ധിതമാക്കിയ ആദ്യത്തെ സംസ്ഥാനമായി

ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് (GMO) വെര്‍മോണ്ട് നിര്‍ബന്ധിതമായി ലേബല്‍ കൊടുക്കണമെന്ന നിയമം കൊണ്ടുവന്ന ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി. ഗവര്‍ണര്‍ പീറ്റര്‍ ഷംലിന്‍ കഴിഞ്ഞ ദിവസം നിയമത്തില്‍ ഒപ്പ് വെച്ചു. GMO അടങ്ങിയ ആഹാരത്തെ “natural” എന്ന് വിളിക്കുന്നതും ഈ നിയമം തടയും. ജൂലൈ 2016 മുതലാവും ഈ നിയമം പ്രാവര്‍ത്തികമാകുക. Connecticut ഉം Maine ഉം മുമ്പ് ഇത്തരം നിയമം പാസാക്കിയിട്ടുണ്ടെങ്കിലും അടുത്ത സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ പാസാക്കിയെങ്കിലെ അവിടെ അത് പ്രാവര്‍ത്തികമാകൂ.

പരിസ്ഥിതി പ്രവര്‍ത്തകരെ കൊല്ലുന്നത് വര്‍ദ്ധിക്കുന്നു

സ്ഥലത്തിന്റെ അവകാശം സംരക്ഷിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ കൊല്ലുന്നതിന്റെ എണ്ണം കഴിഞ്ഞ ദശകത്തില്‍ വളരേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. 2012 ല്‍ 147 പരിസ്ഥിതി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്ന് Global Witness എന്ന സംഘം പറയുന്നു. 2002 ല്‍ 51 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച്ച രണ്ട് പേര്‍ വീതമാണ് ഇപ്പോള്‍ കൊല്ലപ്പെടുന്നത്. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത്. 2002 – 2013 കാലത്ത് 448 പേര്‍ മരിച്ചു. ഇതേ കാലയളവില്‍ 109 പേര്‍ മരിച്ച ഹുണ്ടൂറസ്(Honduras) ആണ് രണ്ടാം സ്ഥാനത്ത്.

25 വധശിക്ഷ തടവുകാരില്‍ ഒരാള്‍ നിരപരാധിയാണ്

അമേരിക്കയില്‍ വധശിക്ഷ വിധിക്കപ്പെട്ട തടവുകാരില്‍ 25 ല്‍ ഒരാള്‍ എന്ന തോതില്‍ നിരപരാധികളാണെന്ന് പുതിയ പഠനം കണ്ടെത്തി. മൂന്ന് ദശാബ്ദത്തിലെ വിവരങ്ങള്‍ National Academy of Sciences പരിശോധിച്ചു. 340 പേരെയാണ് തെറ്റായി വധശിക്ഷക്ക് വിധേയരാക്കിയത്. ഇതേകാലത്ത് വധശിക്ഷയില്‍ നിന്ന് വിമുക്താരക്കിയ തടവുകാരേക്കാള്‍ ഇരട്ടിയാണ് ഈ സംഖ്യ.

ഒരു അഭിപ്രായം ഇടൂ