84 വയസ്സായ കന്യാസ്ത്രീയെ മൂന്നു വര്‍ഷത്തേക്കുള്ള ജയില്‍ ശിക്ഷക്ക് വിധിച്ചു
സമാധാനത്തിന് വേണ്ടിയുള്ള സമരം നടത്തിയ 84 വയസ്സായ കന്യാസ്ത്രീയെ അമേരിക്കയില്‍ മൂന്നു വര്‍ഷത്തേക്കുള്ള ജയില്‍ ശിക്ഷക്ക് വിധിച്ചു. 2012 ല്‍ മൂന്ന് സന്നദ്ധപ്രവര്‍ത്തര്‍ “Transform Now Ploughshares” എന്ന് പറഞ്ഞുകൊണ്ട് ഓക് റിഡ്ജ്(Oak Ridge), ടെന്നസി(Tennessee) യിലെ Y-12 ആണവ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നു. അവര്‍ വേലി പൊളിക്കുകയും സമാധാന മുദ്രാവാക്യങ്ങള്‍ ഭിത്തിയിലെഴുതുകയും രക്തം ഭിത്തിയില്‍ പൂശുകയും ചെയ്തു. ഇതുവഴി അവര്‍ ഈ സ്ഥപനത്തിലെ സുരക്ഷാ പാളിച്ച വെളിവാക്കുകയാണ് ചെയ്തത്. ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കാനുള്ള യുറേനിയം processe ചെയ്യുന്നത് അവിടെയാണ്. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് സുരക്ഷാ ഗാര്‍ഡുകള്‍ വന്നപ്പോള്‍ ഈ സമരക്കാര്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു. ദേശീയ പ്രതിരോധ സ്ഥലം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഇവരെ കഴിഞ്ഞ വര്‍ഷം ശിക്ഷിച്ചിരുന്നു. Michael Walli, Greg Boertje-Obed നേയും 5 വര്‍ഷം തടവ് ശിക്ഷയും 84 വയസ്സായ Megan Rice നെ മൂന്നു വര്‍ഷം തടവ് ശിക്ഷയും വിധിച്ചു
ലൈംഗിക ആക്രമണത്തിനെതിരെ വൈറ്റ്ഹൌസിന്റെ പുതിയ Guidelines
കോളേജ് കാമ്പസുകളില്‍ പകര്‍ച്ചവ്യാധിപോലെ പടരുന്ന ലൈംഗിക ആക്രമണത്തിനെതിരെ വൈറ്റ്ഹൌസ് പുതിയ Guidelines(notalone.gov) പുറത്തിറക്കി. anonymous സര്‍വ്വേകള്‍ നടത്തി തെളിയിക്കപ്പെട്ട പദ്ധതികളാവിഷ്കരിക്കാന്‍ കോളേജുകളോട് ഇത് ആവശ്യപ്പെട്ടു. Brown University മുതല്‍ Florida State University വരെയുള്ള കോളേജുകളില്‍ നടക്കുന്ന high-profile കേസുകളുടെ ആധിക്യവും അവ തെറ്റായി കൈകാര്യം ചെയ്യുന്നതിനേയും തുടര്‍ന്നാണ് പുതിയ Guidelines. അമേരിക്കയില്‍ കോളേജ് വിദ്യാഭ്യാസത്തിനിടക്ക് അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ വീതം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
എഡിന്‍ബെറോയില്‍ സൈക്കിളിന്റെ എണ്ണം കൂടുന്നു കാറിന്റെ എണ്ണം കുറയുന്നു
2014 മേയില്‍ നടത്തിയ സര്‍വ്വേ പ്രകാരം റോഡിലെ സ്വകാര്യ കാറുകളുടെ എണ്ണം ഏറ്റവും കുറവാണെന്ന് കണ്ടെത്തി. സൈക്കിള്‍ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. 8-9am സമയത്തെ തിരക്കില്‍ സൈക്കിളിന് അനുയോജ്യമല്ലാത്ത Lothian Road ല്‍ പോലും കടന്നുപോകുന്ന 5 വാഹനങ്ങളില്‍ ഒന്ന് സൈക്കിളാണ് Lothian Road ലെ 21.2% വാഹനങ്ങളും Forrest Road ലെ 24.3% വാഹനങ്ങളും സൈക്കിളാണ്.