“മൊണ്‍സാന്റോക്ക് എതിരെയുള്ള മാര്‍ച്ച്” മെയ് 24

മെയ് 24 ലോകത്തുള്ള ദശലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ വീണ്ടും മൊണ്‍സാന്റോക്കെതിരെ ജാഥനടത്തും. ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റേയും(Genetically Modified Organisms GMO) മറ്റ് അപകടകാരികളായ രാസവസ്തുക്കളുടേയും പൂര്‍ണ്ണമായ നിരോധനമാണ് ആവശ്യം. ആറ് ഭൂഖണ്ഡങ്ങളിലെ 52 രാജ്യങ്ങളിലെ 400 ല്‍ അധികം നഗരങ്ങളിലാണ് ഈ പരിപാടി. അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും ജനങ്ങള്‍ മൊണ്‍സാന്റോക്കെതിരെ അണിനിരക്കും. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ www.march-against-monsanto.com എന്ന സൈറ്റില്‍ നിന്ന് അറിയാം.

March Against Monsanto (MAM) ന്റെ സ്ഥാപകയായ Tami Monroe Canal അവരുടെ രണ്ട് കുട്ടികളെ സംരക്ഷിക്കാനാണുള്ള ശ്രമത്തില്‍ നിന്ന് പ്രചോദിതയായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. “മൊണ്‍സാന്റോയുടെ ഇരപിടിയന്‍ ബിസിനസ്സും കോര്‍പ്പറേറ്റ് കാര്‍ഷിക പരിപാടികളും കുട്ടികളുടെ ആരോഗ്യത്തേയും ഭാവിയിലെ അവരുടെ ജീവിതത്തേയും പ്രത്യുല്‍പ്പാദനവ്യവസ്ഥയേയും സാരമായി ബാധിക്കുന്നു. സുസ്ഥിര കൃഷിയെയാണ് MAM പിന്‍താങ്ങുന്നത്. നാം GMOകളെ ഇല്ലാതാക്കുകയും ദോഷമുണ്ടാക്കുന്ന കീടനാശിനികള്‍ നിരോധിക്കുകയും ചെയ്യണം.”

പൊതു ജന സുരക്ഷ ഉറപ്പാക്കുന്ന പരിശോധനകള്‍ GMO യുടെ കാര്യത്തില്‍ അധികം നടന്നിട്ടില്ല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആഹാരമായി നല്‍കുന്നതിന് മുമ്പ് ദീര്‍ഘകാലത്തെ സ്വതന്ത്രമായ peer reviewed പഠനങ്ങളൊന്നും നടത്തിയിട്ടില്ല. അമേരിക്കയില്‍ മൊണ്‍സാന്റേ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പദവികളും തമ്മിലുള്ള തിരിയുന്ന വാതില്‍ (revolving door) സമ്പദായവും നിയന്ത്രണ സംവിധാനങ്ങളും പ്രധാനപ്പെട്ട മൊണ്‍സാന്റോ തലവന്‍മാരെ FDA, EPA പോലുള്ള സര്‍ക്കാര്‍ നിയന്ത്രണ സംവിധനങ്ങളുടെ തലപ്പത്തെത്തിച്ചിരിക്കുന്നു. GMO ആഹാരത്തിന് ലേബല്‍ ഒട്ടിക്കണം എന്ന ആവശ്യത്തെ തകര്‍ക്കാന്‍ മൊണ്‍സാന്റോ ദശലക്ഷക്കണക്കിന് ഡോളറാണ് ഒഴുക്കിയിരിക്കുന്നത്. അവര്‍ക്കനുകൂലമല്ലാത്ത ഗവേഷണങ്ങളേയും അവര്‍ അടിച്ചമര്‍ത്തുന്നു. അവയവങ്ങളുടെ നാശം, sterility, കുട്ടികളുടെ മരണം, ജന്മവൈകല്യം, auto-immune conditions, allergies, കൂടിയ ക്യാന്‍സര്‍ സാദ്ധ്യത എന്നിവ GMO മൂലമുണ്ടാകും. ഓസ്ട്രിയ, ബള്‍ഗേറിയ, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലാന്റ്, ജപ്പാന്‍, ലക്സംബര്‍ഗ്, മഡേറിയ, ന്യൂസിലാന്റ്, പെറു, റഷ്യ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ GMO ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. 62 രാജ്യങ്ങളില്‍ ഇവക്ക് ലേബല്‍ സംവിധാനമുണ്ട്. ഇതിന് വിപരീതമായി ലോകം മൊത്തം ഫാക്റ്ററി ഫാം മൃഗങ്ങള്‍ക്ക് ഇപ്പോഴും GMO ആണ് ആഹാരമായി നല്‍കുന്നത്.

വിയറ്റ്നാം യുദ്ധകാലത്ത് ഏറ്റവും വലിയ രാസായുധ നിര്‍മ്മാതാക്കളായിരുന്നു മൊണ്‍സാന്റോ. അവരുടെ അപകടകാരിയായ ഏജന്റ് ഓറഞ്ചിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയാണ് Kelly L. Derricks മൊണ്‍സാന്റോക്കെതിരെ സമരം തുടങ്ങിയത്. Children of Vietnam Veterans Health Alliance (COVVHA) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് കെല്ലി. ഏജന്റ് ഓറഞ്ച് ബാധയേറ്റ കുട്ടികളുടെ സംരക്ഷണത്തിനായി അവര്‍ പ്രയത്നിക്കുന്നു. പതിനായിരക്കണിക്കിനാളുകളെ ഇന്നും കൊന്നുകൊണ്ടിരിക്കുകയാണ് ഈ വിപത്ത്. അമേരിക്കന്‍ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. March Against Monsanto എന്നത് GMOക്ക് മാത്രം എതിരേയുള്ള സമരം അല്ല എന്ന് മനസിലാക്കിയില്ലെങ്കില്‍ ഇത് പരാജയപ്പെടും എന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു.

ഇക്വഡോറില്‍ നിന്നുള്ള Josh Castro നിലകൊള്ളുന്നത് Quitoക്ക് വേണ്ടിയാണ്. ഇക്വഡോര്‍ സുന്ദരമായതും ജൈവവൈവിദ്ധ്യം നിറഞ്ഞതുമായ പ്രദേശമാണ്. ഈ ഏദന്‍ തോട്ടത്തില്‍ മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്രക്കുത്തകളുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല. ലോകത്തിലെ പട്ടിണിക്ക് പരിഹാരം ബയോടെക്നോളജിയല്ല. Agroecology ആണ് പരിഹാരം. മൊണ്‍സാന്റോയുടെ ദോഷമുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണിന്റെ ഊര്‍വ്വരതയെ നശിപ്പിക്കുന്നു, mono-cropping, ജൈവവൈധ്യനഷ്ടം, ആവാസവ്യവസ്ഥനാശം, തേനീച്ചകൂട്ടത്തിന്റെ തകര്‍ച്ച തുടങ്ങിയവക്ക് കാരണമാകുന്നു. പരമ്പരാഗത വിളകളില്‍ GMO വിളകള്‍ cross പരാഗണം നടത്തി പാവം കൃഷിക്കാരുടെ ജീവിതം അപകടത്തിലാക്കുന്നു.

മൊണ്‍സാന്റോയുടെ Bt പരുത്തി വിത്തുകള്‍ പരസ്യത്തില്‍ പറഞ്ഞ പോലെ വിള നല്‍കാത്തതിനാല്‍ ഇന്‍ഡ്യയില്‍ 250,000 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. കൃഷിക്കാരെ വലിയ ദാരിദ്ര്യത്തിലാണ് ഇത് എത്തിച്ചിരിക്കുന്നത്. അവര്‍ മൊണ്‍സാന്റോയുടെ തന്നെ കീടനാശിനി കുടിച്ച് സ്വന്തം കുടുംബങ്ങളെ കടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ പ്രചരണം കാരണം ലോകത്തിലെ പല രാജ്യങ്ങളിലും കൃഷിക്കാര്‍ക്ക് livelihood തന്നെ ഇല്ലാതായി. വിത്ത് പേറ്റന്റിങ്, നിയമ നടപടി തുടങ്ങിയവയും മൊണ്‍സാന്റോയുടേയും മറ്റ് വലിയ കൃഷി കമ്പനികളുടേയും പരിപാടിയാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും സമൂഹം പട്ടിണികിടക്കണോ അതോ GMO ആഹാരം കഴിക്കണോ എന്ന അവസ്ഥയിലാണ്.

“Open Letter from World Scientists to All Governments Concerning Genetically Modified Organisms (GMOs),” http://www.i-sis.org.uk/list.php, എന്ന കത്തില്‍ GMO യുടെ അപകടത്തില്‍ വ്യാകുലരായ 84 രാജ്യങ്ങളിലെ 828 ശാസ്ത്രജ്ഞര്‍ ഒപ്പുവെച്ചു. ഉടനേ അടുത്ത 5 വര്‍ഷത്തേക്ക് GMO നിരോധിച്ച് GMOയുടെ ഫലത്തെക്കുറിച്ച് വിശദമായ പൊതു പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് globalresearch.ca

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )