വാര്‍ത്തകള്‍

നിങ്ങള്‍ക്കും $10,000 ഡോളര്‍ ലാഭിക്കാം

അമേരിക്കയിലെ 20 വലിയ നഗരങ്ങളില്‍ 16 ലും കാറോടിക്കുന്നതിന് പകരം പൊതു ഗതാഗതം ഉപയോഗിച്ചാല്‍ ശരാശരി മനുഷ്യന് $10,000 ഡോളറില്‍ കൂടുതല്‍ ലാഭിക്കാനാവും എന്ന് American Public Transportation Association (APTA) യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ നഗരങ്ങളിലേയും ലാഭത്തിന്റെ ശരാശരി $10,181 ഡോളറാണ്. APTA യുടെ കണക്ക് പ്രകാരം ന്യൂയോര്‍ക്കില്‍ ശരാശരി ലാഭം $15,041 ഡോളറാണ്. നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയാണ്. കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കുക.

ലോകത്ത് 160 കോടിയാളുകള്‍ വനത്തെ ആശ്രയിച്ച് ജീവിക്കുന്നു

ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ ജീവിതവൃത്തിക്കായി വനത്തില്‍ നിന്നുള്ള വിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. വനഉത്പന്ന വ്യവസായം സാമ്പത്തിക വളര്‍ച്ചയുടേയും തൊഴിലിന്റേയും പ്രധാന സ്രോതസ്സാണ്. അത് ഏകദേശം US $25500 കോടി ഡോളറിന്റെതാണ്. കാട്ടിലെ സസ്യങ്ങളില്‍ നിന്നുള്ള മരുന്നുകളെ ആശ്രയിക്കുന്ന 100 കോടിയാളുകള്‍ ലോകത്തുണ്ട്. ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organization നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 6 കോടി ആദിവാസികള്‍ പൂര്‍ണ്ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്നു. കാട് കത്തിക്കുന്നവര്‍ അറിയുക.

വെര്‍മോണ്ട് സംസ്ഥാനത്തെ മൊണ്‍സാന്റോ പേടിപ്പിക്കുന്നു

ജനിതകമാറ്റം വരുത്തിയ ജീവികള്‍(GMO) അടങ്ങിയ ആഹാര വസ്തുക്കളുടെ കവറിന്‍മേല്‍ ലേബലൊട്ടിക്കണം എന്ന നിയമം ആദ്യമായി അമേരിക്കയില്‍ കൊണ്ടുവന്ന സംസ്ഥാനമാണ് വെര്‍മോണ്ട്. ഇതിനെതിരെ സംസ്ഥാനത്തിനെതിരെ മൊണ്‍സാന്റോ കോടതിയില്‍ പോകാന്‍ പദ്ധതയിട്ടിരിക്കുകയാണ്. ഈ സമരത്തില്‍ വെര്‍മോണ്ട് തോല്‍ക്കാന്‍ പാടില്ല. അത് തുടങ്ങുന്നതിന് മുമ്പ് മൊണ്‍സാന്റോയെ തടയൂ. മൊണ്‍സാന്റോ GMO ലേബല്‍ വേണമെന്ന വെര്‍മോണ്ടിന്റെ തീരുമാനത്തെ തടയരുത്.

ഒരു അഭിപ്രായം ഇടൂ