വാര്‍ത്തകള്‍

ഒബാമ CO2 നിയമം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണ ഖനനം ചെയ്യാന്‍ Exxon ന് അനുവാദം കൊടുത്തു

മെയ് 30 ന്, U.S. Environmental Protection Agency കാര്‍ബണ്‍ നിയമത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഒബാമ സര്‍ക്കാര്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണ ഖനനം ചെയ്യാന്‍ Exxon ന് അനുവാദം കൊടുത്തു. അവിടെ ഏകദേശം 17.2 കോടി ബാരല്‍ എണ്ണയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മാര്‍ച്ച് 19 ന് Western Planning Area Sale 233 ല്‍ ഖനനം ചെയ്യാനുള്ള മൂന്ന് leases അവര്‍ നേടുകയുണ്ടായി. BOEM ന്റെ രേഖകള്‍ പ്രകാരം ExxonMobil മാത്രമേ ലേലത്തില്‍ പങ്കെടുത്തുള്ളു. അവര്‍ $2.13 കോടി ഡോളര്‍ അടച്ചു.

കഴിഞ്ഞ 30 വര്‍ഷങ്ങളായി മഹാരാഷ്ട്രക്ക് 1,500 ചതു.കി.മി. വനം നഷ്ടപ്പെട്ടു

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി മഹാരാഷ്ട്രക്ക് 1,610 ചതുരശ്ര കിലോമീറ്റര്‍ വനം നഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. കൈയ്യേറ്റവും വികസന പദ്ധതികളും കാരണമായാണ് പ്രധാനമായും ഇത് സംഭവിച്ചത്. മൊത്തം ഭൂമിയുടെ 17% മാത്രമാണ് ഇപ്പോഴള്‍ വനഭൂമി. എന്നാല്‍ 33% സ്ഥലം വനം ഉണ്ടാകേണ്ടതാണെന്നാണ് കണക്ക്. 1984-85 കാലത്ത് 62,971 ചതു.കി.മി. വനമുണ്ടായിരുന്നതില്‍ 42,610 ചതു.കി.മി. റിസര്‍വ്വ് വനവും 15,340 ചതു.കി.മി. സംരക്ഷിത വനവുമായിരുന്നു. 6,021 ചതു.കി.മി. ഇതില്‍ പെടാത്ത വനവുമായിരുന്നു.

കള്ള ബോണ്ടുകള്‍ വിറ്റതിന് ബാങ്ക് ഓഫ് അമേരിക്ക $930 കോടി ഡോളര്‍ പിഴയടച്ച; മുമ്പത്തെ-CEOക്ക് 3 വര്‍ഷം വിലക്ക്

സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് കള്ള ഭവനവായ്പ്പാ ബോണ്ടുകള്‍ സര്‍ക്കാര്‍ പിന്‍താങ്ങിയ Fannie Mae and Freddie Mac ന് വിറ്റ കുറ്റത്തിന് Bank of America $930 കോടി ഡോളര്‍ പിഴയടച്ചു. വേണ്ടത്ര പരിശോധനയില്ലാതെ ഭവന വായ്പ്പകള്‍ കൈമാറ്റം ചെയ്തതായി നീതിന്യായ വകുപ്പ് കണ്ടെത്തി. ഇതില്‍ ബാങ്ക് ഓഫ് അമേരിക്കക്ക് വലിയ ലാഭം കിട്ടിയെങ്കിലും Fannie and Freddie യും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും അവര്‍ക്ക് വീടുകള്‍ ജപ്തി ചെയ്യേണ്ടതായും വന്നു. പ്രശ്നങ്ങളുള്ള മെറില്‍ ലിഞ്ചിനെ(Merrill Lynch) ഏറ്റെടുത്തതില്‍ നിക്ഷേപകരെ തെറ്റിധരിപ്പിച്ചതിനും കൂടിയാണ് ഈ പിഴ. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്പനികളുടെ നേതൃത്വ സ്ഥാനത്തേക്ക് ബാങ്ക് ഓഫ് അമേരിക്കയുടെ മുമ്പത്തെ CEO യെ വിലക്കുകയും ചെയ്തു. [മോഷ്ടിക്കുക. പിന്നീട് മോഷ്ടിച്ച പണത്തിലെ കുറച്ച് ഭാഗം സര്‍ക്കാരിലടച്ച് കുറ്റവുമുക്തമാക്കുക. എത്ര നല്ല പരിപാടി.]

ഒരു അഭിപ്രായം ഇടൂ