അലാ അബ്ദള്‍ ഫത്തക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ
ഈജിപ്റ്റിലെ ജനാധിപത്യ പ്രവര്‍ത്തകനായ അലാ അബ്ദുള്‍ ഫത്തയെ(Alaa Abd El-Fattah) 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൂട്ടത്തില്‍ 24 സഹപ്രവര്‍ത്തകര്‍ക്കും 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട് മുമ്പത്തെ സൈനിക നേതാവയ അബ്ദല്‍ ഫത്ത എല്‍-സിസി പ്രസിഡന്റായി അധികാരത്തില്‍ ഏറിയതിന് ശേഷമുള്ള ആദ്യത്തെ വിധിയാണിത്. കുറ്റമൊന്നും ആരോപിതനാകാതെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അല്‍ ജസാറ പത്രപ്രവര്‍ത്തകനായ അബ്ദുള്‍ എല്‍ഷാമിയുടെ(Abdullah Elshamy) നിരാഹാര സമരം അഞ്ച് മാസമായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാരം മൂന്നിലൊന്ന് കുറയുകയും അനീമിയ ബാധിക്കുകയും രക്ത സമ്മര്‍ദ്ദം കുറയുകയും വൃക്ക തകരാര്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്
ലോകകപ്പ് ദിനത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു
ബ്രസീലില്‍ 2014 ലോകകപ്പ് ഫുട്ബാളിന് തുടക്കമായി. തുടക്ക ദിനത്തില്‍ കളിക്ക് വേണ്ടി ഭീമന്‍ തുക ചിലവാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ സൈനിക വേഷം ധരിച്ച പോലീസുകാര്‍ കണ്ണീര്‍ വാതകവും stun grenades ഉം പ്രയോഗിച്ചു. ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം നടക്കുന്ന São Paulo ലെ സ്റ്റേഡിയത്തിനടുത്ത് സംഘട്ടനം നടന്നു. സ്റ്റേഡിയം പണായുന്നതില്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുകയുണ്ടായി. “ലോക കപ്പ് ചില ആളുകള്‍ക്ക് നല്ലതാണ്. സ്റ്റേഡിയം പണിയുന്ന കോര്‍പ്പറേറ്റകള്‍ക്ക്, FIFAയെ സ്പോണ്‍സര്‍ ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍, FIFA തുടങ്ങിയവര്‍ക്ക്. ബ്രസീലെ ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല. വീടില്ലാത്ത ജനത്തെ São Paulo യില്‍ അടിച്ചമര്‍ത്തുകയാണ്,” എന്ന് പ്രതിഷേധക്കാരനായി Rafael Dolabella പറഞ്ഞു.
സ്ത്രീ തടവറിയില്‍ മരിച്ചതായി കാണപ്പെട്ടു
കുട്ടികള്‍ സ്കൂളില്‍ വരാതിരുന്നതിന്റെ പിഴ അടക്കാഞ്ഞതിന് രണ്ട് ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച അമ്മ പെന്‍സില്‍വാനിയയിലെ ബര്‍ക് കൌണ്ടിയിലെ തടവറിയില്‍ മരിച്ചതായി കാണപ്പെട്ടു. $2,000 ഡോളര്‍ പിഴയും കോടതിച്ചിലവും അടക്കാത്തതിനാണ് Eileen DiNino(55) നെ ശിക്ഷിച്ചത്. മരണത്തില്‍ സംശയമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞെങ്കിലും കാരണമെന്തെന്ന് അറിയില്ല. Reading Eagle പത്രത്തിന്റെ അഭിപ്രായത്തില്‍ Berks County ല്‍ മാത്രം 2000 ന് ശേഷം 1,600 ല്‍ അധികം ആളുകള്‍ truancy fines കേസ് ആരോപിതരാണ്. അതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്.