ചിലിയിലെ പരിസ്ഥിതിവാദികള്‍ക്ക് ജയം
എട്ട് വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭീമന്‍ Patagonia അണക്കെട്ട് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. Patagonian പ്രദേശത്ത് രണ്ട് നദികളിലായി 5 അണക്കെട്ടുകള്‍ പണിയുകയായിരുന്നു HidroAysén പ്രോജക്റ്റിന്റെ ലക്ഷ്യം. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജദാദാവാകുമായിരുന്നു ഈ പദ്ധതി. “ചിലിയുടെ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ ഏറ്റവും വലിയ വിജയം” ആണ് ഇത് എന്ന് Patagonia Defense Council അഭിപ്രായപ്പെട്ടു.
വസ്ത്രം ഉണക്കുന്നതിന്റെ ചിലവ്
8.9 കോടി dryers ആണ് അമേരിക്കയിലെ വീടുകളിലുള്ളത്. അതില്‍ 75% വൈദ്യുതികൊണ്ടും 25% പ്രകൃതിവാതകം കൊണ്ടും പ്രവര്‍ത്തിക്കുന്നവയാണ്. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്നവ കൂടുതലാണെങ്കിലും പ്രകൃതി വാതകത്താല്‍ പര്വര്‍ത്തിക്കുന്നവ 50% – 75% കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ളു. വൈദ്യുത dryers ന് പ്രതി വര്‍ഷം $100 ഡോളറും പ്രകൃതി വാതകത്തിന്റേതിന് $40 ഡോളറും ചിലവാകുന്നു. NRDC യുടെ കണക്കനുസരിച്ച് മൊത്തം $900 കോടി ഡോളറാണ് വസ്ത്രം ഉണക്കാന്‍ അമേരിക്ക ചിലവാക്കുന്നത്. എന്നാല്‍ ചിലവ് കുറക്കാനും കാലാവസ്ഥാ മാറ്റത്തെ തടയാനുമുള്ള നല്ല വഴി വസ്ത്രങ്ങള്‍ കാറ്റത്തും വെയിലത്തുമിട്ട് ഉണക്കുകയാണ്.
വിസ്കോണ്‍സിനില്‍ 10% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്
2013 ല്‍ വിസ്കോണ്‍സിന്‍ തങ്ങളുടെ ഊര്‍ജ്ജാവശ്യത്തിന്റെ 10.17% പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തി. Public Service Commission ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. പവനോര്‍ജ്ജമാണ് സംസ്ഥാനത്തിന്റെ പ്രധാന പുനരുത്പാദിത സ്രോതസ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ 65% വും കാറ്റില്‍ നിന്ന് വരുന്നു. ജല വൈദ്യുത പദ്ധതികളും biomass ഉം ആണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. സൌര്‍ജ്ജം വളരെ കുറവാണ്. 1% ല്‍ താഴെ മാത്രം.