വാര്‍ത്തകള്‍

Whistleblower Group ന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി

വാഷിങ്ടണിലെ whistleblower group ന്റെ ഓഫീസില്‍ സംശയാസ്പദമായി ആരോ അതിക്രമിച്ച് കയറി. തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളുകള്‍ ജോലിക്കാരുമടെ മേശകള്‍ തുറക്കുകയും കടലാസുകള്‍ വലിച്ച് വാരിയിടുകയും ചെയ്തതായി Project on Government Oversight പറഞ്ഞു. വിലപിടിച്ച സാധനങ്ങള്‍ അവര്‍ കൊണ്ടുപോയിട്ടുമില്ല. സര്‍ക്കാരിന്റെ നഷ്ടം, കള്ളത്തരം, പീഡനം (പ്രത്യേകിച്ച് പെന്റഗണിന്റെ) എന്നിവ പുറത്തുകൊണ്ടുവരുന്ന സംഘടനയാകയാല്‍ ഇത് അതുമായി ബന്ധപ്പെട്ട സംഭവമാകാം എന്നാണ് പോലീസ് പറയുന്നത്.

അന്തരീക്ഷത്തിലെ പുതിയ CFC വാതകങ്ങള്‍ അപകടകാരികളെന്ന് ശാസ്ത്രജ്ഞര്‍

അന്തരീക്ഷത്തിലെ അപകടകാരികളായ പുതിയ രണ്ട് വാതകങ്ങള്‍ ബ്രിട്ടണിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. chlorofluorocarbons (CFCs) ഉം hydrochlorofluorocarbon (HCFC) ഉം ആണ് അവ. ഓസോണ്‍ പാളികളെ ഇവ ദോഷം ചെയ്യുന്നില്ല. എന്നാല്‍ ഇവ ഹരിതഗൃഹ വാതകങ്ങളാ​​ണ്. CO2 നെക്കാള്‍ 127 മടങ്ങ് ദോഷം ചെയ്യുന്നതാണ് ഒരു വാതകം (HCFC-225ca). 2012 ല്‍ ഇവയുടെ മൊത്തം ഫലം 50,000 ടണ്‍ CO2 ന് തുല്യമായിരുന്നു.

സൌരോര്‍ജ്ജാത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ലോക കപ്പ് സ്റ്റേഡിയം

Mineirão സ്റ്റേഡിയത്തിന് 6,000 സോളാര്‍ പാനലുകളുണ്ട്, അവ എല്ലാം കൂടി പ്രതിവര്‍ഷം 1,600 മെഗാവാട്ട്-മണിക്കൂര്‍ (1.4 MW) വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1,200 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ ഇതിന് കഴിയും. ബ്രസീല്‍ സര്‍ക്കാരിന്റെ ലോക കപ്പ് വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്.[അവിടെ ഒരു സമരവും നടക്കുന്നുണ്ട്.]

ഒരു അഭിപ്രായം ഇടൂ