അമേരിക്കക്കാര്‍ ഐക്യരാഷ്ട്രസഭക്ക് പരാതി കൊടുക്കുന്നു
ആയിരക്കണക്കിന് നഗരവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന നഗരസഭയുടെ നയത്തിനെതിരെ ഡട്രോയിറ്റിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഐക്യരാഷ്ട്രസഭക്ക് പരാതി കൊടുക്കുന്നു. 323,000 പേരില്‍ പകുതിപ്പേരും delinquent ആണെന്നാണ് ജലവകുപ്പ് പറയുന്നത്. 60 ദിവസത്തില്‍ $150 ഡോളറിലധികം ബില്‍ അടക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. $500 കോടി ഡോളര്‍ കടമുള്ള ഡട്രോയിറ്റ് ജലവകുപ്പ് സ്വകാര്യവത്കരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അടിസ്ഥാന അവകാശം തള്ളിക്കളഞ്ഞുകൊണ്ട് ഡട്രോയിറ്റ് ജലവിതരണ സംവിധാനത്തെ സ്വകാര്യവത്കരിക്കുന്നു എന്ന പരാതി സാമൂഹ്യപ്രവര്‍ത്തകര്‍ U.N ന്റെ മനുഷ്യാവകാശ അധികാരിക്ക് നല്‍കി. ആയിരങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുകൊണ്ട് ഡട്രോയിറ്റ് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത് എന്ന് Food & Water Watch പറഞ്ഞു.
റഷ്യന്‍ സര്‍ക്കാര്‍ Intelഉം AMDഉം വലിച്ചെറിയുന്നു
ദേശീയ സര്‍ക്കാര്‍ Intelന്റേയും AMDയുടേയും ചിപ്പുകള്‍ ഉപേക്ഷിച്ച് പ്രാദേശികമായി വികസിപ്പിക്കുന്ന ARM ചിപ്പ് ഉപയോഗിക്കാന്‍ പദ്ധതിയിടുന്നു എന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ആയ Kommersant റിപ്പോര്‍ട്ട് ചെയ്തു. കാരണം ലളിതമാണ്. സിലിക്കണ്‍ ഭീമന്‍മാര്‍ NSAയുടേുയും CIAയുടേയും കീശയിലാണെന്ന പേടി. മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് “Baikal” എന്ന് വിളിക്കുന്ന ARM ന്റെ 64-bit Cortex A-57 അടിസ്ഥാനമായ 8 കോറും 2GHz വേഗതയുമുള്ള ചിപ്പ് 28nm process ഉപയോഗിച്ച് നിര്‍മ്മിക്കുക. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്തുകയും സമ്പത്ത് ചോര്‍ച്ച തടയുകയും ചെയ്യും.
ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തയും രാഷ്ട്രീയക്കാരിയുമായ Shulamit Aloni മരിച്ചു
85 ആം വയസില്‍ ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തയും രാഷ്ട്രീയക്കാരിയുമായ Shulamit Aloni മരിച്ചു. പാലസ്തീന്‍ അവകാശവാദത്തിന്റേയും സ്ത്രീപക്ഷവാദത്തിന്റേയും നേതാവായിരുന്നു ഇസ്രായേലിലെ അവര്‍. ഇസ്രായേലി Knesset ന്റെ അംഗമായി മൂന്ന് ദശാബ്ദങ്ങള്‍ ധാരാളം Cabinet സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ Labor Party യില്‍ നിന്ന് പിളര്‍ന്ന് Israel’s Meretz Party രൂപീകരിക്കുന്നതില്‍ അവര്‍ സഹായിച്ചു. പാലസ്തീന്‍ സ്ഥലത്ത് ഇസ്രായേല്‍ കൈയ്യേറ്റം നടത്തുന്നതിനെ അമേരിക്ക പിന്‍താങ്ങുന്നത് നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി.