വാര്‍ത്തകള്‍

ആഗോള അഭയാര്‍ത്ഥി ജനസംഖ്യ WWII കാലത്തേക്കാള്‍ കൂടുതലായി

രണ്ടാം ലോക മഹായുദ്ധ കാലത്തേക്കാള്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ന് ലോകത്തുണ്ട്. ലോകം മൊത്തം 5.1 കോടിയാളുകളാണ് മാറിത്താമസിക്കുന്നത്. ഇതില്‍ പകുതിയും കുട്ടികളാണ്. ഐക്യ രാഷ്ട്ര സഭയുടെ High Commissioner for Refugees ആയ António Guterres ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സിറിയയിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷം 25 ലക്ഷം പുതിയ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു.

രണ്ടാഴ്ചയില്‍ ജര്‍മ്മനി 3 സൌരോര്‍ജ്ജ റിക്കോഡ് ഭേദിച്ചു

ജൂണ്‍ 6 1pm – 2pm സമയത്ത് ജര്‍മ്മനി 24.24 GW സൌരോര്‍ജ്ജ ഉത്പാദിപ്പിച്ചു എന്ന് Fraunhofer ISE solar energy research institute റിപ്പോര്‍ട്ട് ചെയ്തു. ആ ആഴ്ച്ച മുഴുവന്‍ ജര്‍മ്മനിയുടെ സൌരോര്‍ജ്ജ ഉത്പാദനം 1.26 TWh ആയിരുന്നു. അതും ഒരു റിക്കോഡ് ആണ്. അടുത്ത ആഴ്ച്ചയിലെ തിങ്കളാഴ്ച് ജൂണ്‍ 9 ന് സൌരോര്‍ജ്ജ ഉത്പാദനം 23.1 GW ആയി. ദേശീയ അവധി ദിവസമായതിനാല്‍ അന്ന് വൈദ്യുതി ഉപയോഗം കുറവായിരുന്നു. അതുകൊണ്ട് മൊത്തം വൈദ്യുതോപയോഗത്തിന്റെ 50.6% വും സൌരോര്‍ജ്ജത്തില്‍ നിന്ന് നേടി എന്ന അടുത്ത റിക്കോഡുമിട്ടു ജര്‍മ്മനി.

“The Farm” ന്റെ സ്ഥാപകനായ സ്റ്റീഫന്‍ ഗാസ്കിന്‍ അന്തരിച്ചു

സാമൂഹ്യപ്രവര്‍ത്തകനായ സ്റ്റീഫന്‍ ഗാസ്കിന്‍ (Stephen Gaskin) 79 ആമത്തെ വയസില്‍ അന്തരിച്ചു. അമേരിക്കയിലെ ദീര്‍ഘകാലം നിലനിന്ന കമ്യൂണ്‍ ആയ ടെന്നസിയിലെ The Farm തുടങ്ങിയത് അദ്ദേഹമായിരുന്നു. 1980 ല്‍ ആദ്ദേഹത്തിന് ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന Right Livelihood Award ലഭിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സംഘമായ Plenty International ന്റെ സ്ഥാപനത്തിനുള്ള പരിശ്രമത്തിനാണ് അദ്ദേഹത്തിന് ആദ്യത്തെ Right Livelihood Award നല്‍‍കിയത്.

ഒരു അഭിപ്രായം ഇടൂ