വാര്‍ത്തകള്‍

കള്ള കടപ്പത്രങ്ങള്‍ വിറ്റതിന് Citigroup $700 കോടി ഡോളര്‍ പിഴയടച്ചു

സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ toxic mortgage-backed securities വിറ്റതിന് $700 കോടി ഡോളര്‍ പിഴയടക്കാമെന്ന് Citigroup സമ്മതിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് $250 കോടി ഡോളര്‍ ഉപയോഗിക്കും. $400 കോടി ഡോളര്‍ civil penalty ആണ് എന്ന് അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പിഴയാണിത്. ഈ കരാര്‍ “വളരെ സൗമ്യമായി” പോയി എന്ന് Public Citizen എന്ന സംഘം പറഞ്ഞു. ഒരു ക്രിമിനല്‍ കുറ്റവും ഇതിന് ചാര്‍ത്തിയിട്ടില്ല. [കൊള്ള നടത്തുക, പിന്നീട് അതില്‍ നിന്ന് കുറച്ച് സര്‍ക്കാരിലടച്ച് ക്ലീന്‍ ആകുക. എന്തെളുപ്പമുള്ള വഴി!]

റായ്ഘട്ടിലെ രണ്ട് ഡസന്‍ ഗ്രാമങ്ങള്‍ സമരത്തിലാണ്

മഹാരാഷ്ട്രയിലെ റായ്ഘട്ടിലെ രണ്ട് ഡസന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറ്കണക്കിനാളുകള്‍ Delhi-Mumbai Industrial Corridor (DMIC) ന് വേണ്ടിയുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്യുന്നു. 67,500 ഏക്കര്‍ സ്ഥലത്തുനിന്നാണ് ആളുകളെ കുടിയിറക്കുന്നത്. നിര്‍ബന്ധിതമായാണ് തങ്ങളെ ഒഴുപ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് Corridor Virodhi Sangharsh Samiti, Jagatikikaran Virodhi Sangharsh Samiti എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അവര്‍ ജില്ലാ sub-division office (SDO) ല്‍ അവര്‍ ജാഥകള്‍ നടത്തി.

ജര്‍മ്മനിയിലെ CIA തലവനെ പുറത്താക്കുന്നു

അമേരിക്കയുടെ ചാരപ്പണി കാരണം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന U.S. intelligence തലവനെ ജര്‍മ്മനി പുറത്താക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജര്‍മ്മന്‍കാരായ രണ്ട് ഉദ്യോഗസ്ഥര്‍ അമേരിക്കക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. ദശലക്ഷക്കണക്കിന് ജര്‍മ്മന്‍കാരെയും ചാന്‍സ്‌ലര്‍ ആഞ്ജല മര്‍കെലിനേ പോലും അമേരിക്ക നിരീക്ഷിക്കുന്നു എന്ന് സ്നോഡന്‍ വെളിപ്പെടുത്തയതിന് ശേഷം ജനത്തെ കോപാകുലരാക്കിയ സംഭവമാണത്. ബര്‍ലിനിലെ CIA station chief നെ ഉടന്‍ പുറത്താക്കും എന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ