500 ആഹാര വസ്തുക്കളില്‍ “Yoga Mat Chemical”
യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. ആസ്ട്രേലിയയിലും യൂറോപ്പിലും ഈ രാസവസ്തുവിന്റെ ആഹാര ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ഊര്‍ജ്ജ ദക്ഷതയുള്ള രാജ്യം ജര്‍മ്മനിയാണ്
ജര്‍മ്മനിയാണ് ലോകത്തിലെ ഏറ്റവും ഊര്‍ജ്ജ ദക്ഷതയുള്ള രാജ്യം. ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍, ചൈന, ഫ്രാന്‍സ് എന്നിവരാണ് പിറകില്‍. American Council for an Energy-Efficient Economy (ACEEE) പ്രസിദ്ധീകരിച്ച International Energy Efficiency Scorecard ല്‍ ആണ് ഈ വിവരം. അമേരിക്കയെ തോല്‍പ്പിച്ചുകൊണ്ട് ഇന്‍ഡ്യ 11 ആം സ്ഥാനത്തെത്തി. ലോകത്തെ പ്രധാന 16 രാജ്യങ്ങളെയാണ് പഠന വിധേയമാക്കിയത്. അമേരിക്കക്ക് 13 ആം സ്ഥാനം കിട്ടി. 11 ആം സ്ഥാനം ഇന്‍ഡ്യക്കൊപ്പം മെക്സിക്കോ, തെക്കന്‍ കൊറിയ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പങ്കിട്ടു.
Yahoo Webcam Chats ല്‍ നിന്ന് ചിത്രങ്ങള്‍ GCHQ കോപ്പി ചെയ്ത് സംഭരിക്കുന്നു
ബ്രിട്ടണിലെ ചാരവകുപ്പായ GCHQ ദശലക്ഷക്കണക്കിന് ആളുകളുടെ Yahoo Webcam Chats ല്‍ നിന്ന് നിശ്ചല ചിത്രങ്ങളെടുത്ത് സംഭരിക്കുന്നു. Optic Nerve എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ നിരീക്ഷണ പരിപാടി 2008 ലെ ആറ് മാസക്കാലത്ത് തന്നെ 18 ആളുകളുടെ ചിത്രങ്ങളാണെടുത്തത്. ചിച്രങ്ങളില്‍ മിക്കതും ലൈംഗിക സ്വഭാവമുള്ളതാണ്.