വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു

അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു

പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. ആദ്യമായി അമ്ലആക്രമണത്തിന്റെ ആദ്യത്തെ 30 സെക്കന്റില്‍ തന്നെ ഉയര്‍ന്ന അമ്ലതയുള്ള ഈ പാനീയങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നാശമുണ്ടാക്കുന്നതായാണ് University of Adelaide ലെ ഗവേഷകര്‍ കണ്ടെത്തിയത്. ഉയര്‍ന്ന അമ്ലതയുള്ള ഈ പാനീയങ്ങളും രാത്രികാല tooth grinding ഉം reflux ഉം ചേര്‍ന്ന് കുട്ടികളുടെ പല്ലുകളില്‍ സാരമായ നാശമുണ്ടാക്കുന്നു.

സെനറ്റ് പീഡന അന്വേഷണ കമ്മറ്റിയെ ചാരപ്പണി നടത്തിയെന്ന് CIA സമ്മതിച്ചു

9/11 ന് ശേഷം CIA നടത്തിയ പീഡനങ്ങളേയും rendition നേയും കുറിച്ച് അന്വേഷണം നടത്തുന്ന സെനറ്റ് കമ്മറ്റിയുടെ അംഗങ്ങളുപയോഗിച്ച കമ്പ്യൂട്ടറുകള്‍ ചാരപ്പണിക്ക് വിധേയമാക്കി എന്ന് CIA സമ്മതിച്ചു. സംരക്ഷിച്ചിരുന്ന database ഉം പീഡന റിപ്പോര്‍ട്ട് പഠിച്ച അന്വേഷകരുടെ ഇമെയിലുകളും CIA നിയമവിരുദ്ധമായി പരിശോധിച്ചു. Senate Intelligence Committee യുടെ തലവയായ Dianne Feinstein ന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ സംഭവം. CIA ഡയറക്റ്റര്‍ John Brennan മാപ്പ് പറഞ്ഞു. ധാരാളം സെനറ്റര്‍മാര്‍ Brennan രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം ഇടൂ