വാര്‍ത്തകള്‍

ബ്രിട്ടണില്‍ കാറ്റികള്‍ റിക്കോഡ് സ്ഥാപിച്ചു

കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില്‍ നല്‍കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില്‍ നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ദ്ധിച്ചു. 2013 ഓഗസ്റ്റില്‍ കാറ്റാടികള്‍ 4 GW നല്‍കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. ഞായറാഴ്ച കാറ്റാടി ധാരാളം വൈദ്യുതി നല്‍കിയെങ്കിലും 57% വൈദ്യുതി ഉത്പാദിപ്പിച്ചത് ആണവനിലയങ്ങളാണ്. ബാക്കിയുള്ള – കല്‍ക്കരി (11%), ജലവൈദ്യുതപദ്ധതി(2%), ബയോമാസ് (2.5%), ഇറക്കുമതി ചെയ്യുന്ന ഊര്‍ജ്ജം (10%)

കാലിഫോര്‍ണിയ നടക്കുന്നു

മുമ്പത്തേതിനെക്കാള്‍ ഇരട്ടി ദൂരം കാലിഫോര്‍ണിയക്കാര്‍ ഇപ്പോള്‍ നടക്കുന്നു. 2000 ല്‍ മൊത്തം യാത്രകളുടെ 8.4% മാത്രമായിരുന്നു കാല്‍നട. എന്നാല്‍ ഇപ്പോള്‍ അത് 16.6% ആയി. 42,000 വീടുകളിലെ 109,000 ആളുകളില്‍ 2012 പറയുന്നത് അവര്‍ സൈക്കിളും പൊതുഗതാഗതവും ഉപയോഗിക്കുന്നതും കൂടിയിട്ടുണ്ട് എന്നാണ്. മൊത്തത്തില്‍ കാറില്ലാത്ത യാത്ര 2000 ലെ 11% ല്‍ നിന്ന് ഇപ്പോള്‍ 23% ആയി. Federal Highway Administration ന്റെ കണക്കില്‍ ദേശീയ കാല്‍നടയാത്ര 2001 ലെ 8.9% ല്‍ നിന്ന് 2009 ല്‍ 11.5% ആയി. കാലിഫോര്‍ണിയക്കാരെ പോലെ അമേരിക്കക്കാര്‍ മൊത്തത്തില്‍ വേഗം നടക്കുകയാണ്.

പഠനത്തിനായി സോവ്യേറ്റ്‌യൂണിയന്റെ ചാന്ദ്രപേടകം CIA ‘തട്ടിക്കൊണ്ടു’ പോയി

ചാന്ദ്രയാത്ര മത്സരം അമേരിക്കയും USSR ഉം തമ്മില്‍ നടന്ന ശീത സമര കാലത്ത് ലൂണിക് എന്ന് വിളിച്ചിരുന്ന പേടകം CIA തട്ടിക്കൊണ്ടുപോയി പഠനം നടത്തി തിരികെ വെച്ചു. വിവിധ നഗരങ്ങളില്‍ കാഴ്ച്ചകായി ഈ പേടകം കൊണ്ടുപോയിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. US National Security Archive പരസ്യമാക്കല്‍ ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ഈ പേടകം 1959 – 1976 കാലത്ത് റഷ്യ ഉപയോഗിച്ചു. 15 എണ്ണം വിജ.കരമായിരുന്നു. ആദ്യകാല ശൂന്യാകാശ ഗവേഷണങ്ങളില്‍ ഇത് പങ്കാളിയായിരുന്നു. Lunik നെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ അമേരിക്കക്ക് ഉത്സാഹമുണ്ടായിരുന്നു.

EU-US വ്യാപാരക്കരാറിനെതിരെ പ്രതിഷേധം വളരുന്നു

EU-US വ്യാപാരക്കരാറിന്റെ ചര്‍ച്ചകള്‍ Vince Cable അവസാനിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് ട്രേഡ് യൂണിയനുകളും സന്നദ്ധ സംഘടനകളും അയച്ചിരിക്കുകയാണ്. Transatlantic Trade and Investment Partnership (TTIP) ജനാധിപത്യത്തിന് ദോഷവും, പൊതു സേവനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ അവകാശം, ഭക്ഷ്യസുരക്ഷ എന്നിവക്ക് ഭീഷണിയെന്നും ബ്രിട്ടണിലെ രണ്ടാമത്തെ വലിയ യൂണിയനായ UNISON, പരിസ്ഥിതി, സാമൂഹ്യനീതി, ദാരിദ്ര്യ വിരുദ്ധ സംഘടനകള്‍ കരുതുന്നു.

ലോകത്തിലെ ഏറ്റവും നിശബ്ദമായ നഗരം ഗ്രോണിങ്‌ഗെന്‍

ലോകത്തിലേറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് 192,000 ജനങ്ങള്‍ ജീവിക്കുന്ന ഗ്രോണിങ്‌ഗെന്‍(Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും.

ഒരു അഭിപ്രായം ഇടൂ