വാര്‍ത്തകള്‍

ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു

കോണ്‍ഗ്രസിന്റെ സമ്മതമില്ലാതെ തന്നെ സിറിയില്‍ വ്യോമാക്രമണം നടത്താന്‍ തനിക്ക് കഴിയും എന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു Islamic State നെതിരെ യുദ്ധം ചെയ്യാന്‍ 2001 ലെ war on terror resolution ഉം 2002 ല്‍ ഇറാഖ് യുദ്ധത്തിന് അംഗീകാരം കൊടുത്ത വോട്ടും കൊണ്ട് മാത്രം സിറിയയിലെ യുദ്ധത്തിന് അംഗീകാരമാകും. ഈ നിയമങ്ങള്‍ പിന്‍വലിപ്പിക്കും എന്നായിരുന്നു ഒബാമ മുമ്പ് പറഞ്ഞിരുന്നത്.

ചെമ്മീന്‍ ബോട്ട് ഉപോധം

രണ്ട് കാലാവസ്ഥാ പ്രവര്‍ത്തകര്‍ Massachusetts ല്‍ വിചാരണ നേരിടുകയാണ്. Brayton Point താപനിലയത്തിലേക്കുള്ള 40,000 ടണ്‍ കല്‍ക്കരി കടത്ത് തടഞ്ഞതാണ് കുറ്റം. 51 വര്‍ഷം പഴക്കമുള്ള ഈ നിലയം ആ സംസ്ഥാനത്തെ ഏറ്റവും വലിയ ഹരിതഗ്രഹ വാതക ഉത്പാദകനാണ്. എന്നാല്‍ അത്ഭുതമുണ്ടാകുന്ന നീക്കത്തോടെ ഈ കേസിലെ ഒരു criminal charges മറ്റ് മൂന്ന് civil offenses ഉം പ്രാദേശിക prosecutor ആയ Sam Sutter തള്ളിക്കളഞ്ഞു. കാലാവസ്ഥാ മാറ്റമാണ് ഭൂമി നേരിടുന്ന എറ്റവും വലിയ പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു.

ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം “വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്” എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു

കൊല്ലപ്പെട്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജയിംസ് ഫോളിയുടെ(James Foley) അമ്മ, ISIL തീവൃവാദികള്‍ തടവിലാക്കിയ തന്റെ മകന രക്ഷപെടുത്തുന്നതില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ചയില്‍ അതൃപ്തി പ്രകടപിച്ചു. Foley യെ രക്ഷപെടുത്താനായി മോചനദ്രവ്യം(ransom) സ്വരൂപിക്കരുതെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അവരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഡയാന്‍ ഫോളി (Diane Foley) CNN നോട് പറഞ്ഞു. ISIL എന്നും വിളിക്കുന്ന ISIS നോടുള്ള അമേരിക്കയുടെ മൊത്തത്തിലുള്ള പ്രതികരണത്തേയും അവര്‍ വിമര്‍ശിച്ചു.

ഒരു അഭിപ്രായം ഇടൂ