വാര്‍ത്തകള്‍

വൈദ്യുത വാഹനത്തിന് സ്പീക്കര്‍

വൈദ്യുത വാഹനത്തിന്റെ ഒരു നല്ല ഗുണം അത് നിശബ്ദമാണെന്നുള്ളതാണ്. എന്നാല്‍ അതിനൊരു കുഴപ്പമുണ്ട്. കാല്‍നടക്കാര്‍ക്ക് വണ്ടിവരുന്നു എന്നത് കണ്ണുകൊണ്ട് കാണാതെ അറിയാനാവില്ല. അതുകൊണ്ട് National Highway Traffic Safety Administration വൈദ്യുത വാഹനം പുറപ്പെടുവിക്കേണ്ട ശബ്ദത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നു. റിവേഴ്സില്‍ പോകുമ്പോള്‍, 30 km/h വേഗത്തില്‍ പോകുമ്പോള്‍ എന്നിങ്ങനെ. വാഹന നിര്‍മ്മാതാക്കള്‍ ഇനി അതനുസരിച്ച് ശബ്ദമുണ്ടാക്കുന്ന സ്പീക്കറുകള്‍ വാഹനത്തില്‍ ഘടിപ്പിക്കും.

സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത് സിയാറ്റില്‍ നഗരസഭാ സീറ്റ് വിജയിച്ചു

സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത്(Kshama Sawant) സിയാറ്റില്‍ City Council സീറ്റ് വിജയിച്ചു. സാമ്പത്തിക പ്രൊഫസര്‍ ആയ അവര്‍ Occupy Wall Street പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സിയാറ്റില്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സോഷ്യലിസ്റ്റാണ് ക്ഷാമാ സാവന്ത്.

സമുദ്രോപരിതലത്തിന്റെ താപനില മുമ്പ് കരുതിരുന്നതിലും വേഗത്തില്‍ കൂടുന്നു

പുതിയ പഠനമനുസരിച്ച് സമുദ്രോപരിതലത്തിന്റെ താപനില അതിവേഗത്തില്‍ കൂടുന്നതായി കണ്ടെത്തി. Nature Climate Change ല്‍ ആണ് ആ റിപ്പോര്‍ട്ട് വന്നത്. 1970 ന് ശേഷം കടലിന്റെ മുകളിലത്തെ 700 മീറ്റര്‍ മുമ്പ് കരുതിയിരുന്നതിനെക്കാള്‍ 24% – 55% വരെ വേഗത്തിലാണ് ചൂടാകുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നുള്ള “poor sampling” കാരണത്താലാണ് ഈ തെറ്റ് സംഭവിച്ചത്. പുതിയ ഡാറ്റ കാലാവസ്ഥാ മോഡലുകളുമായി ഒത്ത് ചേര്‍ന്ന് പോകുന്നു.

എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍

ബഡ്ജറ്റ് അണ്ടായിരുന്നെങ്കില്‍ എബോളക്ക് മരുന്ന് ഇതിനകം ശരിയായിരുന്നേനെ എന്ന് അമേരിക്കയിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. “കഴിഞ്ഞ 10-വര്‍ഷം ഗവേഷണത്തിനുള്ള സഹായം കുറച്ചില്ലായിരുന്നെങ്കില്‍ ഇതിനകം വാക്സിന്‍ തയ്യാറായേനെ,” എന്ന് Huffington Post നോട് National Institutes of Health ന്റെ തലവനായ Francis Collins ഇങ്ങനെ പറഞ്ഞു.
[നമ്മുടെ നയങ്ങള്‍ സാമ്പത്തിക വിദഗ്ദ്ധര്‍ എന്ന കഴുതകള്‍ തീരുമാനിച്ചാല്‍ ഫലം ഇങ്ങനെയിരിക്കും.]

ചിലി കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി

കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി ചിലി. കഴിഞ്ഞ ആഴ്‍ച്ച ചിലിയിലെ സര്‍ക്കാന്‍ ഇതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. 50 മെഗാവാട്ടില്‍ അധികം ശേഷിയുള്ള എല്ലാ ഫോസില്‍ ഇന്ധന ഊര്‍ജ്ജനിലയങ്ങള്‍ക്കും ഈ നികുതി ബാധകമാണ്. ഒരു ടണ്‍ കാര്‍ബണിന് $5 ഡോളര്‍ എന്നതാണ് നിരക്ക്. Endesa, AES Gener, Colbún, E.CL എന്നീ നാല് ഊര്‍ജ്ജക്കമ്പനികളെയാണ് ഈ നിയമം ബാധിക്കുക. ഇവ എല്ലാം കൂടി സര്‍ക്കാരിലേക്ക് $16 കോടി ഡോളര്‍ അടക്കേണ്ടതായി വരും.

ഒരു അഭിപ്രായം ഇടൂ