2014 ആണ് എറ്റവും ചൂടുകൂടിയ വര്‍ഷം
ഇതുവരെ രേഖപ്പെടുത്തിയതിലും ഏറ്റവും ചൂടുകൂടിയ വര്‍ഷം 2014 ആണ്. ഇതുവരെയുള്ള എല്ലാ റിക്കോഡുകളേയും ഈ വര്‍ഷം ഭേദിച്ചു എന്ന് National Oceanic and Atmospheric Administration പറയുന്നു. സെപ്റ്റംബര്‍ ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു. അതിന് മുമ്പ് ഓഗസ്റ്റും 2014 ലെ മൊത്തം വേനല്‍കാലവും റിക്കോഡ് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ചൂടുള്ളതായിരുന്നു.
ക്ഷയം കാരണം 2013 ല്‍ 15 ലക്ഷം ആളുകള്‍ മരിച്ചു
എബോളയേക്കാള്‍ കൂടുതലാളുകളെ കൊന്ന രോഗത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലോകാരോഗ്യസംഘടന പ്രസിദ്ധപ്പെടുത്തി. 90 ലക്ഷം ആളുകള്‍ക്ക് ക്ഷയം പിടിപെട്ടു. ചികിത്സിച്ച് ഭേദമാക്കാമെങ്കില്‍ കൂടി അതില്‍ 15 ലക്ഷം ആളുകള്‍ മരിച്ചു. 3.5% ആളുകള്‍ക്ക് പിടിപെട്ട ക്ഷയം മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിഭാഗത്തില്‍ പെട്ടതാണ്.
ദേശാടനം ചെയ്യുന്ന Monarch ചിത്രശലഭങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞു
മെക്സിക്കോയില്‍ ശീതകാലത്ത് തെക്കോട്ട് പറക്കുന്ന Monarch ചിത്രശലഭങ്ങളുടെ എണ്ണം വളരെ കുറവായി. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇവയുടെ എണ്ണം രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കണ്ട 1990കളില്‍ അവ 45 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചിരുന്നു. ഇപ്പോള്‍ അവയെ വെറും രണ്ട് ഏക്കര്‍ സ്ഥലത്തേ കാണുന്നുള്ളു. വനനശീകരണം കാലാവസ്ഥാമാറ്റത്താലുള്ള തീവൃകാലാവസ്ഥ, മൊണ്‍സാന്റോയുടെ Roundup കളനാശിനി അടിസ്ഥാനമായ ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീന്‍ എന്നിവയിടെ കൃഷി തുടങ്ങി ധാരാളം കാരണത്താലാണ് ഇവ നശിക്കുന്നത്. കളനാശിനിയുടെ വലിയ ഉപയോഗം ചിത്രശലഭങ്ങളുടെ പ്രധാന ആഹാരമായ milkweed നെ കൊല്ലുന്നു. ക്യാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും മെക്സിക്കോയിലേക്ക് ദേശാടനം നടത്തുന്ന Monarchs ഉടന്‍ തന്നെ ഇല്ലാതാകും.
കാലാവസ്ഥാ Whistleblower ആയ Rick Piltz അന്തരിച്ചു
U.S. Global Change Research ല്‍ നിന്ന് 2005 ല്‍ Piltz രാജിവെക്കുകയും ബുഷ് സര്‍ക്കാര്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ തിരുത്തി കാലാവസ്ഥാ മാറ്റത്തിന്റെ ഭീഷണിയെ പ്രാധാന്യം കുറച്ച് കാണിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്താക്കുകയും ചെയ്തു. ആ വാര്‍ത്ത പുറത്തു വന്ന് ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ തിരുത്തിയ വൈറ്റ് ഹൌസ് ഉദ്യോഗസ്ഥനായ Philip Cooney രാജിവെക്കുകയും തന്റെ പഴയ തൊഴിലായ എണ്ണ വ്യവസായ ലോബീയിങ്ങിലേക്ക് പോകുകയും ചെയ്തു. Piltz പിന്നീട് Government Accountability Project ന്റെ Climate Science Watch ബ്ലോഗ് തുടങ്ങി.