ലോറികള്‍, ബസ്സുകള്‍, ഓട്ടോകള്‍, ടാക്സികള്‍ തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കറുകറുത്ത പുക പരിസരമലിനീകരണമുണ്ടാക്കുന്നു എന്ന് എല്ലാവര്‍ക്കും പരാതിയുണ്ട്. തങ്ങളുടെ പരിസ്ഥിതി സൌഹൃദമായ കാറുകളിലിരുന്ന് അവര്‍ ദുഷ്ടന്‍മാരായ ലോറിക്കാരേയും ബസ്സുകാരേയും ശപിക്കും. എന്നാല്‍ അത്യന്താധുനിക കാറില്‍ നിന്ന് പുകയൊന്നും വരുന്നില്ലെങ്കില്‍ കൂടി എന്തിനാണ് പുകക്കുഴല്‍ വെച്ചിരിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ.
എണ്ണകത്തിക്കുന്നത് വഴി പുറത്ത് വരുന്ന വിഷവാതങ്ങള്‍ നിറമില്ലാത്തവയാണ്. അവയിലൊന്നായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറവും മണവും ഇല്ലാത്ത വാതകമാണ്. കാലാവസ്ഥാമാറ്റമുണ്ടാക്കുന്നതിന്റെ പ്രധാന ഉത്തരവാദി കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ്. കരിയില്ലെന്ന് കരുതി നിങ്ങളുടെ കാറുകള്‍ പരിസ്ഥിതി സൌഹൃമാണെന്ന എണ്ണ-വാഹനകമ്പനികളുടെ പ്രചരണം വിശ്വസിക്കരുത്.