അമേരിക്ക നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായം ചെയ്തു
നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ Social Security ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു. ഒരു നിയമ പഴുതുപയോഗിച്ച് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് നാസികള്‍ക്ക് അമേരിക്ക വിട്ട് പോകാന്‍ സൌകര്യമുണ്ട് എന്ന് Associated Press നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ക്രോയേഷ്യയില്‍ ഇപ്പോള്‍ താമസിക്കുന്ന Auschwitz ലെ മുമ്പത്തെ കാവല്‍ക്കാരനായ Jakob Denzinger ഉം അമേരിക്കന്‍ നികതിദായകരുടെ പണമുപയോഗിച്ചുള്ള ആനുകൂല്യം ലഭിച്ചു. White House ഈ പ്രതിഫലം നല്‍കുന്നത് തടയും എന്ന് പറഞ്ഞെങ്കിലും പദ്ധതികളൊന്നും വ്യക്തമാക്കിയില്ല.
ചാരപ്പണി ചെയ്യാന്‍ $10.3 കോടി ഡോളര്‍ അംഗത്വ തുക Kiwis കൊടുത്തു
അമേരിക്ക, ബ്രിട്ടണ്‍, ആസ്ട്രേലിയ, ക്യാനഡ എന്നീരാജ്യങ്ങളോടൊപ്പം Five Eyes എന്ന ഒളിഞ്ഞ്നോട്ട (surveillance) കൂട്ടത്തില്‍ ചേരാന്‍ ന്യൂസിലാന്റ് $10.3 കോടി ഡോളര്‍ അംഗത്വ തുക കൊടുത്തു എന്ന് പുറത്തായ രഹസ്യരേഖ പറയുന്നു. 2009 ല്‍ Simon Murdoch എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് “Murdoch Report” എന്ന ഈ റിപ്പോര്‍ട്ട് State Services Commissioner ന് വേണ്ടി എഴുതിയത്. ന്യൂസിലാന്റിലെ ചാര വകുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളതിനാല്‍ അന്ന് ഈ രേഖയെ രഹസ്യം എന്ന് classified ചെയ്തിരുന്നു.
വീടില്ലാത്തവര്‍ക്ക് ആഹാരം കൊടുത്തതിന് 90 വയസുകാരനെ ജയിലിലടച്ചു
ഫ്ലോറിഡ, Fort Lauderdale ല്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ആഹാരം കൊടുത്തതിന് ജയില്‍ ശിക്ഷ പ്രതീക്ഷിക്കുന്നു. ദരിദ്രര്‍ക്ക് ആഹാരം കൊടുക്കരുതെന്ന നഗരത്തിന്റെ നിയമം ലംഘിച്ചതിനാല്‍ Chef Arnold എന്ന് വിളിക്കുന്ന Arnold Abbott നെതിരെ കേസെടുത്തു. പോലീസുമായുള്ള ഇടപെടലിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഒരു പോലീസുകാരന്‍ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ എന്തോ ആയുധം കൈയ്യില്‍ വെച്ചിരിക്കുന്നു എന്നത് പോലെ ‘Drop that plate, right now!’ എന്ന് അലറി. ഇവര്‍ ദരിദ്രരിലേക്കും ദരിദ്രരാണ്. അവര്‍ക്കൊന്നുമില്ല. തലക്ക് മേലെ ഒരു മേല്‍ക്കൂരയുമില്ല. ആര്‍ക്ക് ഇവരെ അവഗണിക്കാന്‍ കഴിയും?”