വായൂ മലിനീകരണം ക്യാന്‍സറിന് കാരണമാകുന്നു
ലോകം മൊത്തമുള്ള ആളുകളെ കൊന്നൊടുക്കുന്ന ക്യാന്‍സറിന്റെ പ്രധാന ഉത്തരവാദി വായൂ മലിനീകരണം ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏറ്റവും മുകളിലുള്ള വിഭാഗമായ സിഗററ്റ് പുക, പ്ലൂട്ടോണിയം, അള്‍ട്രാവയലറ്റ് വികിരണം എന്നിവയോടൊപ്പമാണ് നാം ശ്വസിക്കുന്ന വായുവിനേയും അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറില്‍ നിന്ന്, ഫാക്റ്ററികളില്‍ നിന്ന്, ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വായൂ മലിനീകരണം കാരണം ലോകത്ത് 2010 ല്‍ 220,000 ആളുകള്‍ ക്യാന്‍സര്‍ പിടിപെട്ട് മരിച്ചു. അതില്‍ പകുതിയിലധികവും കിഴക്കന്‍ ഏഷ്യയിലാണ്.
3 കോടി ആളുകള്‍ ലോകത്ത് അടിമകളായി ജീവിക്കുന്നു; 60,000 അമേരിക്കയില്‍
3 കോടി ആളുകള്‍ ലോകത്ത് അടിമകളായി ജീവിക്കുന്നു എന്ന് Walk Free Foundation ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത തൊഴിലാളികള്‍, പണത്തിനായി ലൈംഗികവൃത്തിചെയ്യുന്നവര്‍, പട്ടാളക്കാരായ കുട്ടികള്‍, നിര്‍ബന്ധിതമായി വിവാഹം കഴിച്ച കുട്ടികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ഹേയ്തി, Mauritania എന്നിവിടങ്ങളിലാണ് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ അടിമകളുള്ളത്. എന്നാല്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ അടിമകളുള്ളത് ഇന്‍ഡ്യയിലും ചൈനയിലുമാണ്. ഏഷ്യയിലും ആഫ്രിക്കയിലുമുള്ള 10 രാജ്യങ്ങളിലാണ് 76% അടിമകളും. പരിശോധന നടത്തിയ 162 രാജ്യങ്ങളിലെല്ലാം അടിമകളുണ്ട്. അമേരിക്കയില്‍ 60,000 അടിമകള്‍ ജീവിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ Medal of Freedom സമ്മാനം കിട്ടിയ ആള്‍ക്കാരില്‍ കൊലചെയ്യപ്പെട്ട പൌരാവകാശ പ്രവര്‍ത്തരും
മിസിസിപ്പിയിലെത്തി കറുത്ത വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതിന് കൂ ക്ലക്സ് ക്ലാന്‍ (Ku Klux Klan) 1964 ല്‍ കൊന്ന മൂന്ന് പൌരാവകാശ പ്രവര്‍ത്തര്‍ക്ക് മരണാനന്ത ബഹുമതിയായി അമേരിക്കയിലെ പൌരന്‍മാര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതിയാ Presidential Medal of Freedom നല്‍കി. James Chaney, Andrew Goodman, Michael Schwerner എന്നിവരുടെ കൊലപാതകം അമേരിക്കയെ ഞെട്ടിച്ചതാണ്. 1965 ല്‍ വോട്ടവകാശ നിയമം പാസാക്കാന്‍ അത് പ്രേരിപ്പിച്ചു.
[എന്താണ് ഭീകരവാദം? ഛേ…]