വാര്‍ത്തകള്‍

ഏറ്റവും ചൂടുകൂടിയ ഒക്റ്റോബര്‍

Japan Meteorological Agency (JMA) യുടെ റിപ്പോര്‍ട്ട് പ്രകാരം താപനില രേഖപ്പെടുത്താന്‍ തുടങ്ങ കഴിഞ്ഞ 120 വര്‍ഷങ്ങള്‍ ഏറ്റവും കൂടിയ താപനില കഴിഞ്ഞ ഒക്റ്റോബറിലായിരുന്നു. JMA യുടെ റിക്കോര്‍ഡില്‍ സെപ്റ്റംബര്‍, ഓഗസ്റ്റ്, ജൂണ്‍, മാര്‍ച്ച്-മെയ് എല്ലാം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. NOAA യുടെ കണക്കുകൂട്ടലില്‍ 2014 ആയിരിക്കും ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയ വര്‍ഷം.

കോംഗോയുടെ വിരുംഗയിലെ ഗോറില്ലകള്‍ അപകടത്തില്‍

ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനങ്ങളിലൊന്നും അതിലെ ഗോറില്ലകളും Soco International ഉള്‍പ്പടെ ധാരാളം ഭീഷണികളെ നേരിടുകയാണ്. Soco International ഒരു എണ്ണ പര്യവേഷണ ഉത്പാദനക്കമ്പനിയാണ്. ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനെ മൊത്തത്തലും വളരെ വലിയ ശാസ്ത്രീയ മൂല്യങ്ങളും പ്രകൃതി മൂല്യങ്ങളും ഉള്ളതായതു കൊണ്ട് World Heritage Sites ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശമാണ് Virunga പോലുള്ള പ്രദേശങ്ങള്‍. ആഫ്രിക്കയിലെ മറ്റേത് ദേശീയ പാര്‍ക്കിനേക്കാളും കൂടുതല്‍ പക്ഷികളുടേയും സസ്തനികളുടേയും സ്പീഷീസുകള്‍ വിരുംഗയിലുണ്ട്. എണ്ണ ഭീമന്‍ Soco ഒരു ബ്രിട്ടീഷ് കമ്പനിയാണ്.

നിങ്ങളുടെ വസ്ത്രങ്ങള്‍ സമുദ്രത്തെ മലിനപ്പെടുത്തുന്നു

ലോകത്തെ 18 സ്ഥലങ്ങളിലെ തീരപ്രദേശത്ത് അടിഞ്ഞുകൂടിയിരിക്കുന്ന microfibers ല്‍ 85% വും കൃത്രിമ നാരിന്റെ വസ്ത്രങ്ങളില്‍ നിന്ന് വരുന്നതാണെന്ന് മൈക്രോ പ്ലാസ്റ്റിക്കുകളെക്കുറിച്ച് പഠനം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ Mark Browne പറയുന്നു. അതുകൊണ്ട് സമുദ്ര മലിനീകരണത്തിന്റെ വലിയ ഒരു കുറ്റവാളി നമ്മുടെ തുണികളും വാഷിങ്മിഷീനുമാണ്. കൃത്രിമ വസ്ത്രം ഒരു പ്രാവശ്യം അലക്കുമ്പോള്‍ 1,900 microfibers ഇളകിവരും. ഈ microplastic സമുദ്ര മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദിയാണ്. [അതുകൊണ്ട് കൃത്രിമനാരിന്റെ വസ്ത്രങ്ങള്‍ വാങ്ങാതിരിക്കുക. പരുത്തി വസ്ത്രം വാങ്ങുക.]

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞു

Center for Responsive Politics ന്റെ അഭിപ്രായത്തില്‍ 2014 ലെ ഇടകാല തെരഞ്ഞെടുപ്പിന് കുറഞ്ഞത് $367 കോടി ഡോളര്‍ ചിലവായി. ഇടകാല തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. തെരഞ്ഞെടുപ്പിന് 60 ദിവസം മുമ്പ് മുതല്‍ രേഖപ്പെടുത്തിയ തുകകളില്‍ നിന്നാണ് അത് കണ്ടുപിടിച്ചത്. ഈ കണക്ക് ഔദ്യോഗികമാണ്.

ഒരു അഭിപ്രായം ഇടൂ