വാര്‍ത്തകള്‍

അമേരിക്കയുടെ NSA ചാരപ്പണിക്കെതിരെ ബ്രസീല്‍ ശക്തമായ ഒരു സന്ദേശം കൊടുക്കുന്നു

U.S. National Security Agency യുടെ ചാരപ്പണിയെ ബ്രസീല്‍ പ്രസിഡന്റ് Dilma Rousseff അംഗീകരിക്കുന്നില്ല. ബ്രസീല്‍ $18.5 കോടി ഡോളറിന്റെ ബ്രിസീലിലെ Fortaleza ല്‍ നിന്ന് പോര്‍ച്ചുഗലിലെ Lisbon വരെ അറ്റലാന്റിക് സമുദ്രത്തിലൂടെ നിര്‍മ്മിക്കുന്ന fiber-optic cable ന്റെ കാര്യത്തില്‍ അത് വ്യക്തമാണ്. അമേരിക്കയിലെ ഒരു കമ്പനിയുടേയും സഹായം ഇക്കാര്യത്തില്‍ ബ്രസീല്‍ ചോദിച്ചില്ല. അതിനാല്‍ ആ കേബിളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ National Security Agency ക്ക് കഴിയില്ല. 5600 കിലോമീറ്റര്‍ നീളമുള്ള കേബിള്‍ സ്ഥാപിക്കുന്നത് ബ്രസീലിലെ പൊതുമേഖലാ സ്ഥാപനമായ Telecomunicacoes Brasileiras SA (Talebras) ആയിരിക്കും. അവര്‍ യൂറോപ്പിലേയും ഏഷ്യയിലേയും പ്രാദേശിക പങ്കാളികളുടെ സഹായം സ്വീകരിക്കും.

ഗ്രാനഡയില്‍ അതിക്രമിച്ച് കയറിയതിന് റീഗണ്‍ താച്ചറോട് മാപ്പ് പറഞ്ഞതായുള്ള രേഖകള്‍ പുറത്തുവന്നു

അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗണ്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചറോട് ഗ്രാനഡയില്‍ അതിക്രമിച്ച് കയറിയതിന് മാപ്പ് പറയുന്ന 30 വര്‍ഷം പഴയ ശബ്ദരേഖകള്‍ ഇതാദ്യമായി പുറത്തുവന്നു. 1983 ല്‍ അമേരിക്ക കരീബിയന്‍ രാജ്യമായ ഗ്രാനഡയില്‍ അതിക്രമിച്ച് കയറുകയും ഇടത്പക്ഷക്കാരനായ പ്രസിഡന്റ് Maurice Bishop നെ കൊല്ലുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ അനുകൂല സര്‍ക്കാരിനെ അവിടെ പ്രതിഷ്ടിച്ചു. British Commonwealth ന്റെ ഭാഗമായ ഗ്രാനഡ താച്ചറോട് മുമ്പേ പറയാതെ ആക്രമിച്ചതിന് പോരാട്ടം നടന്നുകൊണ്ടിരുന്ന അവസരത്തില്‍ റീഗണ്‍ അവരെ വിളിച്ച് മാപ്പ് പറഞ്ഞു. ബ്രിട്ടണിനുണ്ടായ “സംഭ്രമ”ത്തിനും റീഗണ്‍ മാപ്പ് പറഞ്ഞു. താച്ചര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ചെയ്തു.

ഒരു അഭിപ്രായം ഇടൂ