ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു

“ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.”

അമേരിക്കയിലെ ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത്

കറുത്തവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരുന്നുല്ല. (സ്ത്രീകള്‍ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്‍ക്ക് സ്വാതന്ത്ര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്ക് അത്ഭുതം തോന്നുമായിരിക്കാം.. പക്ഷേ അതായിരുന്നു സത്യം). ഇവരൊക്കെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ടാണ് ബാങ്കുകള്‍ അവര്‍ക്ക് കടം കൊടുക്കാത്തത്. സ്വകാര്യവത്കരണത്തിന്റെ മറ്റൊരു കുഴപ്പമാണിത്.

അങ്ങനെയിരിക്കുന്ന അവസരത്തിങ്കില്‍, നരേന്ദ്രമോദിയെ പോലെ അവര്‍ക്കും ഒരു ഉള്‍വിളിയുണ്ടായി. പാര്‍ശ്വവത്കരിച്ച ഈ ബഹുഭൂരിപക്ഷത്തിനും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക. എത്ര മഹത്തായ ആശയം! അവര്‍ അതിനായി 1995 ല്‍ housing act കൊണ്ടുവന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അക്കൗണ്ടും കിട്ടി, ലോണും കിട്ടി. എല്ലാവരും സര്‍ക്കാരിനെ പ്രശംസിച്ചു. പുരോഗമനക്കാരും ഇടത്പക്ഷക്കാരും ഫെമിനിസ്റ്റുകളും ഒക്കെ ആനന്ദാശ്രു പൊഴിച്ചു. തിരിച്ചടയല്‍ സാദ്ധ്യത കുറവായതിനാല്‍ ഇത്തരക്കാര്‍ക്ക് നല്‍കിയിരുന്ന ലോണുകളെ sub prime എന്നായിരുന്നു വിളിച്ചിരുന്നത്. വന്‍തോതില്‍ ഇത്തരം ലോണുകള്‍ അമേരിക്കയില്‍ കൊടുത്തുകൊണ്ടിരുന്നു.

വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്

“വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് …” എന്ന് പാട്ട് കേട്ടില്ലില്ലേ. അതുപോലെ അമേരിക്കയില്‍ പാടിയപാട്ട് വേറൊന്നായിരുന്നു. “വീട് നിങ്ങളുടെ ബാങ്കല്ലേ … പിന്നെയെന്തിന് …” എന്നായിരുന്നു അവിടെ പാടിയ പാട്ട്. ഇതുവരെ നിങ്ങള്‍ക്ക് കിട്ടാതിരുന്ന ബാങ്കിങ് സേവനങ്ങള്‍ നിങ്ങള്‍ കിട്ടും. അതുകൊണ്ട് നിങ്ങളുടെ വീട് പണയം വെച്ച് നിങ്ങളുടെ അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കൂ എന്നാണ് അവര്‍ ഉദ്ദേശിച്ചത്. കാരണം വീടിന്റെ വില കൂടിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ലോണ്‍ തനിയെ അടഞ്ഞോളും. civil rights movement ഉം മറ്റുമായി കറുത്തവര്‍ സമരം ചെയ്ത് നേടിയെടുത്ത നേട്ടങ്ങള്‍ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കായി അവര്‍ പണയം വെച്ചു. ബാങ്കുകാര്‍ ആ ലോണുകളെ ബോണ്ടുകളായും derivatives എന്ന് വിളിക്കുന്ന മറ്റ് സാമ്പത്തിക instruments ആയും മാറ്റി വീണ്ടും വീണ്ടും കച്ചവടം ചെയ്തു. credit rating agencyകള്‍ വാറന്‍ ബഫറ്റെന്ന ശതകോടീശ്വരന് പോലും കുറഞ്ഞ റേറ്റിങ് നല്‍കിയപ്പോള്‍ ഇത്തരം ബോണ്ടുകള്‍ക്ക് AAA റേറ്റിങ് നല്‍കി. പെന്‍ഷന്‍ ഫണ്ടുകളും(മാണി അത് നമ്മുടെ നാട്ടില്‍ എത്തിച്ചു) ഒക്കെ പണം ഓഹരികമ്പോളത്തിലേക്ക് നിക്ഷേപിച്ചു.

കാലം മുന്നോട്ട് പോയി. 2008. Lehman Brothers ന്റെ സാമ്പത്തിക പ്രശ്നത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ല. അവര്‍ തകര്‍ന്നു. അത് ഒരു മാലപ്പടക്കം പോലെ അമേരിക്കയിലും അമേരിക്കയുമായി ബന്ധമുള്ള രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ച് മഹാമാന്ദ്യമായി മാറി. പക്ഷേ ബാങ്കുകള്‍ പൊട്ടിയില്ല. അവ Too big to fail എന്നാണ് ബുഷിന്റേയും കറുത്തവരായ പ്രസിഡന്റിന്റേയും attorney general ന്റേയും അഭിപ്രായം. 14 ട്രില്ല്യണ്‍ ഡോളര്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കി. ട്രില്ല്യണ്‍ എന്നാല്‍ ഒന്ന് കഴിഞ്ഞ് 12 പൂജ്യമുള്ള സംഖ്യം. (സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ ഈ വിഭാഗത്തില്‍ കൊടുത്തിട്ടുണ്ട്.) അങ്ങനെ ബാങ്കുകള്‍ രക്ഷപെട്ടു.

ബാങ്കുകള്‍ തുറന്നുകിട്ടിയ പാവങ്ങള്‍ക്ക് എന്ത് സംഭവച്ചു? അവര്‍ക്ക് നല്‍കി കടങ്ങളൊക്കെ കാണാചരടുള്ളവയായിരുന്നു. Predatory Lending എന്നാണ് അവയെ വിളിക്കുന്നത്. പാവം ജനത്തിന് മനസിലാവുന്ന തരത്തിലല്ല ആ കടത്തിന്റെ നിബന്ധനകള്‍. വീടിന്റെ വില കുറഞ്ഞതോടെ അവരുടെ കടം വീടിന്റെ വിലയേക്കാള്‍ കൂടതലായി. ബാങ്കുകള്‍ ജപ്തി തുടങ്ങി. അങ്ങനെ 2012 ആയപ്പോഴേക്കും 40 ലക്ഷം വീടുകള്‍ ജപ്തി ചെയ്തു. ഇന്നും അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. 30 കുട്ടികളില്‍ ഒരാള്‍ വീടില്ലാ കുടുംബത്തില്‍ നിന്ന് വരുന്നു എന്നതാണ് പുതിയ ഒരു കണക്ക്. ഈ ജപ്തികള്‍ പക്ഷാപാതപരമായതിനാല്‍ കറുത്തവരേയും മറ്റ് ന്യൂനപക്ഷങ്ങളേയുമാണ് ബാധിച്ചത്. കാരണം ഈ Predatory Lending അവര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ടവയായിരുന്നു. സമ്പന്നരെ അത് ബാധിച്ചില്ല. അവര്‍ മുമ്പത്തേതിലും അതി സമ്പന്നരായി.

ഇന്‍ഡ്യയിലെ ബാങ്കിങ്

മുമ്പ് ഇന്‍ഡ്യയിലും ബാങ്കുകള്‍ എപ്പം പൊട്ടുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയായിരുന്നു. ജനത്തിന്റെ പണവുമായി ബാങ്കുകാര്‍ ഇടക്കിടക്ക് മുങ്ങും. ഇതിനൊരു പരിഹാരമുണ്ടായത് ഇന്‍ഡ്യയുടെ ബാങ്കിങ് മേഖല ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ദേശസാത്കരിച്ചതോടെയാണ്. 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധി നമ്മേ ബാധിക്കാഞ്ഞത്, നമ്മുടെ സാമ്പത്തിക രംഗം സര്‍ക്കാര്‍ നിയന്ത്രണത്തിലായതുകൊണ്ടും ദേശസാത്കരിക്കപ്പെട്ട ബാങ്കുകളും LIC പോലുള്ള ഇന്‍ഷുറന്‍ സ്ഥാപനങ്ങളും കാരണമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ തന്നെ പാര്‍ട്ടിയിലെ പിന്‍തലമുറക്കാര്‍ അമേരിക്കക്കാരുടെ നയങ്ങള്‍ നടപ്പാക്കി. അതിനേക്കാള്‍ തീവ്രമായി ഇപ്പോഴത്തെ സര്‍ക്കാരും അതേ നടപടികള്‍ പിന്‍തുടരുന്നു. പൊതുമേഖല മൊത്തം സ്വകാര്യവത്കരിക്കുകയാണ്. വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നു.

1% സമ്പന്നര്‍ 99% വരുന്ന ദരിദ്രരെ ചൂഷണം ചെയ്ത് ജീവിക്കുന്ന വ്യവസ്ഥയാണ് നമ്മുടേത്. ഇന്‍ഡ്യയില്‍ 80% ആളുകള്‍ക്ക് ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനത്തില്‍ ജീവിക്കുന്നു. അവര്‍ക്ക് ഒരു അക്കൗണ്ട് കിട്ടിയതുകൊണ്ട് എന്താണ് ഗുണം? അതുകൊണ്ട് പാവങ്ങള്‍ക്ക് ബാങ്കുകള്‍ തുറന്നുകൊടുത്തു എന്ന് തട്ടിപ്പാണ്. ഇന്നല്ലെങ്കില്‍ നാളെ അവരെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള വഴി കണ്ടെത്തി എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു

  1. ഈ നിരീക്ഷണം ശരിയാകുമോ എന്ന് കാലം തെളിയിക്കണം. പാവപ്പെട്ടവരെ ലോണുകളില്‍ മുക്കിക്കൊല്ലാന്‍ സാധ്യത ഇല്ലാതെയില്ല. പക്ഷെ അവര്‍ക്ക് സാധാരണ ബ്ലെയ്ഡ് പലിശക്കാരില്‍ നിന്ന് ഒരു മോചനം സാധ്യമാവില്ലേ എന്ന ഒരു നേട്ടവും ഇവിടെ കാണേണ്ടേ? പിന്നെ ആധാര്‍ കാര്‍ഡ് നിലവില്‍ പരിപൂര്‍ണ്ണമായി നിലവില്‍ വരുമ്പോള്‍ സബ്സിഡി അക്കൗണ്ട്‌ വഴിയാക്കുമ്പോള്‍ അതിനു ഈ അക്കൗണ്ട്‌കള്‍ ഒരു സഹായവുമാകും എന്നതും ഒരു നേട്ടമല്ല എന്നുണ്ടോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )