വാര്‍ത്തകള്‍

നൈജീരിയയിലെ എണ്ണ ചോര്‍ച്ചക്ക് ഷെല്‍ $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

രണ്ട് എണ്ണ ചോര്‍ച്ചക്ക് എണ്ണ ഭീമന്‍ Royal Dutch Shell $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. 2008 ല്‍ നൈജീരിയയിലെ 500,000 ബാരല്‍ എണ്ണ ചോര്‍ച്ച കാരണം Niger Delta യിലെ സമൂഹം തകര്‍ന്നു. വളരെ കുറവ് എണ്ണയേ ചോര്‍ന്നുള്ളു എന്നാണ് തുടക്കത്തില്‍ ഷെല്‍ പറഞ്ഞത്. പിന്നീട് ചോര്‍ച്ച വളരേധികമാണെന്ന് സമ്മതിച്ചു. നൈജീരിയയില്‍ നടന്ന എണ്ണ ചോര്‍ച്ചക്ക് കോടതിക്ക് പുറത്ത് നടത്തുന്ന ഏറ്റവും വലിയ ഒത്തുതീര്‍പ്പാണിത്. മറ്റ് രാജ്യങ്ങളേ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചെറുതാണ്. “Bodo യിലെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതവ്യവസ്ഥ തകര്‍ത്തതിന് ദീര്‍ഘകാലമായി നോക്കിയിരുന്ന ഒരു വിജയമാണിത്. മാന്യമായ ഒരു നഷ്ടപരിഹാരത്തിന് ആറ് വര്‍ഷം കാത്തിരിക്കേണ്ടി വരാന്‍ പാടില്ലായിരുന്നു,” എന്ന് Amnesty International പറഞ്ഞു.

ISIS ബോംബിങ് പരിപാടി തുടരാന്‍ ഫ്രാന്‍സിലെ പാര്‍ളമെന്റ് തീരുമാനിച്ചു

മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി നിശബ്ദത അവലംബിച്ച ഫ്രാന്‍സിലെ പാര്‍ളമെന്റ് പെട്ടെന്ന് ഫ്രാന്‍സിന്റെ ദേശീയഗാനം ആലപിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന Islamic State ന് എതിരായ ബോംബിങ് പരിപാടിക്ക് ഫ്രാന്‍സിലെ സര്‍ക്കാര്‍ മുഴുവന്‍ പിന്‍തുണയും നല്‍കി. ഒന്നിനെതിരെ 488 വോട്ടോടെയാണ് അംഗങ്ങള്‍ ഇത് അംഗീകരിച്ചത്.

ഒരു അഭിപ്രായം ഇടൂ