മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്.
എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ മതവിശ്വാസപ്രകാരം വളര്‍ത്തുകയും ചെയ്യുന്നു. അതെങ്ങനെ മിശ്രവിവാഹം ആകും എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ചോദിക്കുകയും ആ ദമ്പതികളെ പരിപാടിയില്‍ നിന്ന് ഇറക്കിവിടണം എന്നും പറഞ്ഞ് വലിയ ബഹളമുണ്ടായെങ്കിലും അവര്‍ പരിപാടിയില്‍ തുടരുകമാത്രമല്ല, കൂടുതല്‍ സമയവും അവരെക്കുറിച്ച് ചിലവാക്കുകയും ചെയ്തു എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. (ഞാന്‍ ടെലിവിഷന്‍ കാണാത്തതുകൊണ്ട് പരിപാടി കാണാനായില്ല.)
ഈ പരിപാടി എന്തുകൊണ്ട്?
മിശ്രവിവാഹം രക്ഷകര്‍ത്താക്കളേയും മതജാതി നേതാക്കളേയും വിഷമിപ്പിക്കുന്ന ഒന്നാണ്. തങ്ങളുടെ കുട്ടികള്‍ അന്യരുടെകൂടെപ്പോകുന്നു എന്നതും മത-ജാതിയുടെ പ്രാധാന്യം കുറഞ്ഞാലോ എന്ന പേടിയുമാണ് അതിന് കാരണം. കൂടാതെ ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ കൂടുതലും സംഭവിക്കുന്നത് അവരുടെ സ്വന്തം ഭര്‍ത്താക്കന്‍മാരില്‍ നിന്നോ കാമുകരില്‍ നിന്നോ ആണ്. ചെറുപ്പത്തിലെ ഒരു ഭ്രമം പെണ്‍കുട്ടികളുടെ ജീവിതം മൊത്തത്തില്‍ ഒരു ഭാരമായാലോ എന്ന പേടിയും രക്ഷകര്‍ത്താക്കള്‍ക്കുണ്ട്.
മിശ്രവിവാഹത്തെ പുനര്‍നിര്‍വ്വചിക്കുക
പരസ്പരം ഇഷ്ടപ്പെട്ട് പരസ്പര ബഹുമാനത്തോടെ വ്യത്യസ്ഥ വിശ്വാമുള്ളവര്‍ ചെയ്യുന്നതാണ് ശരിക്കുള്ള മിശ്രവിവാഹം. അത്തരം കുടുംബത്തിലെ ചുറ്റുപാട് സഹിഷ്ണതയും ജനാധിപത്യവും വ്യക്തികളെ പഠിപ്പിക്കുന്ന തരത്തിലുള്ളതാണ്. കുട്ടികളിലും അത്തരം സമൂഹത്തിന് ഗുണകരമായ നല്ല സ്വഭാവങ്ങള്‍ വളരാന്‍ ആ കുടുംബങ്ങള്‍ സഹായിക്കും. എന്നാല്‍ ഭിന്നരായവര്‍ വ്യത്യാസങ്ങള്‍ മറന്ന് ഒന്ന് ചേരുന്നത് അധികാരികള്‍ക്ക് ഭീഷണിയായ കാര്യമാണ്. ഭിന്നിപ്പിക്കുക ഭരിക്കുക എന്ന തട്ടിപ്പ് പിന്നെ വിജയിക്കില്ലല്ലോ. മറ്റുള്ളവരുടെ പ്രശ്നങ്ങളെ ജനം തന്‍മയീഭാവത്തോടെ കാണാന്‍ തുടങ്ങിയാല്‍ അവര്‍ ഒറ്റക്കെട്ടായി ചൂഷകനെതിരെ തിരിയും. അതും അവര്‍ക്ക് ദോഷമായകാര്യമാണ്. എന്നാല്‍ മിശ്രവിവാഹം എന്ന വാക്കിനെ പുന്‍നിര്‍വ്വചിച്ചാല്‍ അവരുടെ ഈ പ്രശ്നങ്ങളെല്ലാം തീരും. കുടുംബം എന്നത് ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ പിന്‍തുടര്‍ന്ന, പുരുഷകേന്ദ്രീകൃമായ ഏകാധിപത്യ സംവിധാനമാണെന്ന് സ്ഥാപിക്കുകയും ആകാം. അത്തരം കുടുംബത്തില്‍ കടുത്ത അച്ചടക്കത്തോടെ വളരുന്ന, ചോദ്യങ്ങള്‍ ചോദിക്കാത്ത കുട്ടികള്‍ നാളെ അധികാരികള്‍ക്കും മുതലാളിക്കും വിധേയരായ വിശ്വസ്ഥരായ അനുസരണയുള്ള പ്രജകളായും പണിക്കാരനായും വാഴും.
മാധ്യമങ്ങള്‍ കൈയ്യാളുന്നത് മൂലധന ശക്തികളാണ്. അവയുടെ ലക്ഷ്യം ജനത്തെ അടിമപ്പെടുത്തുകയും. ഭാഷയാണ് അവരുടെ ആയുധം. ഈ പരിപപാടികൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് മിശ്രവിവാഹത്തെ പുനര്‍നിര്‍വ്വചിക്കുക എന്ന കര്‍മ്മമാണെന്ന് തിരിച്ചറിയുക.
[മിശ്രവിവാഹം കഴിച്ചാലേ സഹിഷ്ണുതയുണ്ടാവൂ എന്നല്ല പറഞ്ഞത്]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.