TEPCO യുടെ Niigata റിയാക്റ്ററില്‍ വളഞ്ഞ കുഴല്‍ കിട്ടി

വളഞ്ഞ ഒരു ജല കുഴല്‍ കാരണം രണ്ട് ഇന്ധന കുഴലിലുകള്‍(fuel rod) തമ്മില്‍ സ്പര്‍ശിച്ചതായി ഡിസംബര്‍ 12 ന് Tokyo Electric Power Co. പറഞ്ഞു. Niigata Prefecture ലെ Kashiwazaki-Kariwa ആണവനിലയത്തിന്റെ അഞ്ചാം റിയാക്റ്ററിന്റെ ഇന്ധന ചാരം (ഉപയോഗം കഴിഞ്ഞ ഇന്ധനം)സംഭരിച്ച കുളത്തിലാണ് ഇത് കണ്ടത്. ആണവ ഇന്ധനത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ റിയാക്റ്ററില്‍ ഈ രണ്ട് ഇന്ധന കുഴലുകള്‍ കത്തിയിരുന്ന സമയത്തും അവ തമ്മില്‍ സ്പര്‍ശിച്ചിരുന്നു. ഇത് വളരെ വലിയ അപകടത്തിന് കാരണമായേക്കാവുന്നതായിരുന്നു. [ആണവ കച്ചവടക്കാര്‍ക്ക് എന്ത് നഷ്ടം, ഒന്നും സംഭവിക്കാഞ്ഞത് ആ പ്രദേശത്തെ ജനത്തിന്റെ ഭാഗ്യം എന്ന് മാത്രം പറയാം.]

ഒരു അഭിപ്രായം ഇടൂ