ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു.
[എത്ര സ്വതന്ത്രമായ രാജ്യം!]

ഒരു അഭിപ്രായം ഇടൂ