സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആണവമാലിന്യ സംസ്കരണ നിലയത്തിലെ തീപിടുത്ത അപകടവും ആണവവികിരണ ചോര്‍ച്ചയും നടന്നതിനെ ഫെഡറല്‍ സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ കുറ്റം ചുമത്തി. ഫെബ്രുവരിയിലാണ് അപകടം നടന്നത്. Carlsbad ലും Santa Fe യിലെ Los Alamos National Laboratory (LANL) യിലും Waste Isolation Pilot Plant (WIPP) ല്‍ 37 നിയമലംഘനങ്ങള്‍ Department of Energy നടത്തിയതായി ഡിസംബര്‍ 6 ന് നടത്തിയ പത്രപ്രസ്ഥാവനയില്‍ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ ന്യൂ മെക്സിക്കോ പറഞ്ഞു. സുരക്ഷാ ലംഘനങ്ങള്‍ നടത്തിയതിന് $5.4 കോടി ഡോളര്‍ പിഴ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തൊഴിലാളികളെ നിലയത്തില്‍ നിന്ന് നീക്കം ചെയ്തു. WIPP യുടെ ഭൂഗര്‍ഭ ഭാഗം അടച്ചിട്ടു.