2014 ലെ ആദ്യത്തെ 10 മാസം കൊണ്ട് 24 നാട്ടാനകളും 92 കാട്ടാനകളും ചരിഞ്ഞു. പീഡനമാണ് നാട്ടാനകള്‍ ചാവാനുള്ള പ്രധാന കാരണം. വന മാഫിയയുടെ ക്രൂരതയാണ് കാട്ടാനകള്‍ ചാവാനുള്ള കാരണവും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശം നേരിടുന്ന Schedule 1 വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സ്പീഷീസാണ് ആനകള്‍. ഏറ്റവും അധികം പ്രാധാന്യത്തോടെ സംരക്ഷിക്കാനാണ് Schedule 1 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പീഷീസുകള്‍. Wildlife Protection Act ഉം 2003 ലെ Kerala Captive Elephants Rules ഉം 2012 ലെ അതിന്റെ amendments ഉം വൈദഗ്ദ്ധ്യമില്ലാത്ത പാപ്പാന്‍മാരേയും ആനയെ വെയിലത്ത് നടത്തിക്കൊണ്ടുപോകുന്നതിനേയും മറ്റ് പീഡനങ്ങളേയും നിരോധിക്കുന്നുണ്ടെങ്കിലും അതിന്റെ ലംഘനം സാധാരണമാണ്.
— സ്രോതസ്സ് downtoearth.org.in