സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയുടെ 1973 ലെ കൊലയുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി തയ്യാറായി. Pedro Pablo Barrientos Núñez ഇപ്പോള്‍ അമേരിക്കന്‍ പൌരനായി ഫ്ലോറിഡയില്‍ ജീവിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്റെയുടെ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ സമയത്താണ് ഇയാള്‍ ഹാറയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഹാറയുടെ കുടുംബം കൊണ്ടുന്ന കേസ് മുന്നോട്ട് കൊണ്ടുപോകാം എന്നാണ് ജഡ്ജി പറഞ്ഞത്.