മുമ്പത്തെ IMF തലവനായിരുന്ന സ്പെയിനിലെ Rodrigo Rato Probed നെ കസ്റ്റഡിയിലെടുത്തു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പോലീസ് അയാളുടെ വീട് പരിശോധിക്കുകയാണ്. നികുതിദായകരുടെ പണം സഹായമായികിട്ടിയ സ്പെയിനിലെ Bankia ബാങ്കിന്റെ തലവനായി ഇയാള്‍ ജോലി ചെയ്തിരുന്നു. ആ കാലത്ത് തട്ടിപ്പുകളേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അര്‍ജന്റീന സാമ്പത്തിക തകര്‍ച്ചയാല്‍ കഷ്ടപ്പെട്ട 2004 – 2007 കാലത്ത് ഇയാളായിരുന്നു IMF ന്റെ തലവന്‍. IMF ന്റെ നയങ്ങള്‍ പിന്‍തുടര്‍ന്നതിനാലാണ് അവിടെ സാമ്പത്തിക തകര്‍ച്ചയുണ്ടായതെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.