Deutsche Bank ആഗോള പലിശനിരക്കില്‍ ക്രിതൃമം കാട്ടിയതിന് പിഴയടക്കുന്ന പുതിയ സാമ്പത്തിക സ്ഥാപനമായി. ഇതിനകം ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ പിഴയടച്ച് രക്ഷപെട്ടു. ട്രില്ല്യാണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളെയാണ് പലിശനിരക്കില്‍ ക്രിതൃമം ബാധിച്ചത്. അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രണ അധികാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $2500 കോടി ഡോളര്‍ പിഴയടക്കാമെന്ന ധാരണയായി. ബാങ്കിലെ ആരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. [എന്തെളുപ്പം. കുറ്റകൃത്യം നടത്തുക, പിന്നീട് കിട്ടിയ ലാഭത്തില്‍ നിന്ന് ചെറിയ തുക പിഴയായി അടക്കുക.]