വാള്‍സ്ട്രീറ്റും സര്‍ക്കാരിന്റെ നിയന്ത്രണ അധികാരികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി മുമ്പത്തെ Federal Reserve ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പുതിയ ജോലിയില്‍ പ്രവേശിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ hedge funds ല്‍ ഒന്നായ Citadel ന്റെ ഉപദേശി സ്ഥാനമാണ് അയാള്‍ ഏറ്റെടുത്തിരിക്കുന്നത്. 8 വര്‍ഷത്തെ Federal Reserve ചെയര്‍മാനെന്ന ജോലി ബര്‍ണാങ്കി കഴിഞ്ഞ വര്‍ഷമാണ് ഒഴിഞ്ഞത്. അതിനിടെ മറ്റൊരു സാമ്പത്തിക നിയന്ത്രണ അധികാരി ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായി. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മുമ്പത്തെ Commodity Futures Trading Commission ന്റെ തലവനായ Gary Gensler നെ ക്ലിന്റണ്‍ ഏറ്റെടുക്കും.