ഇന്റര്‍നെറ്റിന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശം ആണെന്ന് ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന വേള്‍ഡ് വൈഡ് വെബ് (Worldwide Web) കണ്ടുപിടിച്ച ടിം ബാര്‍ണസ് ലീ (Tim Berners-Lee) പറയുന്നു. വാണിജ്യ കൃത്രിമം കാണിക്കുന്നതിനേയും സര്‍ക്കാരിന്റെ censorship നേയും അദ്ദേഹം വിമര്‍ശിച്ചു. World Wide Web Foundation ന്റെ റിപ്പോര്‍ട്ടനുസരിച്ച് 38% രാജ്യങ്ങള്‍ അവരുടെ പൌരന്‍മാര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചിരിക്കുകയാണ്. bulk mass surveillance നുള്ള നിയമങ്ങള്‍ പാസാക്കിയ രാജ്യങ്ങളുടെ എണ്ണം 2013 ലെ 63% ല്‍ നിന്ന് ഇപ്പോള്‍ 84% ആയിരിക്കുകയാണ്. censorship 2013 ലെ 32% ല്‍ നിന്ന് 38% ആയി.