രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരിക്കാനായി ഹെയ്തിയിലെ പ്രധാനമന്ത്രിയായ Laurent Lamothe രാജിവെച്ചെന്ന് പ്രസിഡന്റ് Michel Martelly പ്രഖ്യാപിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത്. പ്രശ്നങ്ങള്‍ കാരണം പ്രസിഡന്റ് 2011 മുതല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണുണ്ടായത്. കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് വെച്ച തെരഞ്ഞെടുപ്പും മാറ്റിവെച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശിച്ച ഡിസംബര്‍ 15, 16 നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. — സ്രോതസ്സ് globalresearch.ca