യുദ്ധത്തേയും അക്രമത്തേയും പ്രകീര്‍ത്തിക്കുന്ന “Stars Earn Stripes” എന്ന ടെലിവിഷന്‍ പരിപാടിയെ 9 നോബല്‍ സമ്മാന ജേതാക്കള്‍ അപലപിച്ചു. സെലിബ്രിറ്റികളെ സൈന്യത്തിലെ പഴയ അംഗങ്ങളുമായി കൂട്ടിച്ചേര്‍ത്ത ടീമുകള്‍ സൈനിക രീതിയിലുള്ള പരിശീലനമ, വെടിവെയ്പ്പ് ഒക്കെ നടത്തുന്നു. “യുദ്ധത്തേയും ആയുധ അക്രമത്തേയും മഹത്വവല്‍ക്കരിക്കുന്ന ഹീനമായ പാരമ്പര്യമാണിത്. യുദ്ധത്തിന് വേണ്ടി തയ്യാറാകുക എന്ന് ആസ്വാദ്യമോ സന്തോഷകരമോ ആയ ഒന്നല്ല” എന്ന് ആര്‍ച്ച്ബിഷപ്പ് ഡസ്മണ്ട് ടുടുഉം മറ്റ് നോബല്‍ സമ്മാന ജേതാക്കളും എഴുതി. ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ NBC ആസ്ഥാനത്തിന് മുമ്പില്‍ പരിപാടി റദ്ദാക്കണം എന്ന് പറഞ്ഞ് പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.