ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം

ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota യും Andrew Perez യും. വിദേശസര്‍ക്കാരുകള്‍ നല്‍കിയ സംഭാവനകളും മറ്റ് സംഭാവനകളും ‘തെറ്റ് പറ്റി’ കൂടിക്കുഴച്ചാണ് തങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് എന്ന് Clinton Foundation കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നു. നികുതി returns തങ്ങള്‍ വീണ്ടും ഫയല്‍ ചെയ്യും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം ഇടൂ